- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ജാതിചിന്ത മതേതര ഭാരതത്തിനു ഭീഷണി
അറ്റ്‌ലാന്റ: സ്വതന്ത്ര ഭാരതത്തിൽ നിലവിൽവന്ന ജനാധിപത്യം ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരുന്നു എന്നും ഭരണഘടന വിഭാവനം ചെയ്യുന്ന മതേതര ജനാധിപത്യം യാഥാർഥ്യമാകണമെങ്കിൽ സമൂഹം ജാതിചിന്ത വെടിയണമെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപൊലീത്ത പ്രസ്താവിച്ചു.
മതേതര ഭാരതം നേരിടുന്ന വെല്ലുവിളികളെ അധികരിച്ചു അറ്റ്‌ലാന്റയിൽ നടന്ന സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മെത്രാപൊലീത്ത. ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്ന വർഗ്ഗീയ കലാപങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന മലയാളി സമൂഹവും സഭകളും നാളെ ഇതേ പ്രതിസന്ധിയിലൂടെ കടന്നു പോയാൽ സഹായിക്കാൻ ഒരു പക്ഷെ ആരും ഉണ്ടാവില്ലെന്നു തിരിച്ചറിയേണ്ടതുണ്ട് എന്നും കൂറിലോസ് മെത്രാപൊലീത്ത പറഞ്ഞു.
ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബ്, അറ്റ്‌ലാന്റാ ചാപ്റ്ററിന്റെയും സത്യം മിനിസ്ട്രീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഡോ. സി.വി. വടവന മോഡറേറ്റർ ആയിരുന്നു. മരുപ്പച്ച പത്രാധിപർ അച്ചൻകുഞ്ഞ് ഇലന്തൂർ, പ്രഭാഷകൻ പാസ്റ്റർ ജെയ്സ് പാണ്ടനാട്, പാസ്റ്റർ റെജി ശാസ്താംകോട്ട, ബിനു വടശ്ശേരിക്കര എന്നിവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മണിപ്പൂരിൽ നടക്കുന്ന വംശഹത്യകളിൽ ഉത്കണ്ഠ രേഖപ്പെടുത്തുന്ന പ്രമേയം സെമിനാറിൽ അവതരിപ്പിച്ചു പാസ്സാക്കി. സംഘർഷം പരിഹരിക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കുവാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളോടു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.