- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ഡാളസ് : കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഡാളസ് പൗരാവലി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചുജൂലൈ 23 ന് ഞായറാഴ്ച വൈകുനേരം 6 മണിക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഡാളസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അദ്ധ്യക്ഷത വഹിച്ചു .ബോബൻ കോടുവത് സ്വാഗതം ആശംസിച്ചു .
ഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഗാർലന്റിലെ KEA ഓഡിറ്റോറിയത്തിൽ ശ്രീ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം ജൂലൈ 23 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് സംഘടിപ്പിക്കുകയുണ്ടായി. ഒരു മിനിറ്റ് മൗന പ്രാർത്ഥനക്ക് ശേഷം, പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബോബൻ കൊടുവത്ത് സ്വാഗതമാശംസിച്ചു റവ ഫാദർ സി രാജു ഡാനിയൽ കോർ എപ്പിസ്‌കോപ്പ ,റവ ഫാദർ സി ജി തോമസ്, സജി ജോർജ് , റോയി കൊടുവത്ത് , പി പി ചെറിയാൻ സിജു വി. ജോർജ് പ്രസിഡന്റ് ഇന്ത്യ പ്ലസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് ), രാജു തരകൻ (എക്സ്‌പ്രസ്സ് ഹെറാർഡ് ചീഫ് എഡിറ്റർ), ഷിജു എബ്രഹാം (പ്രസിഡന്റ് ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ ) ,ബിജു ജോസഫ് , സാജൻ പീറ്റർ , സണ്ണി മാളിയേക്കൽ , ഷാജി രാമപുരം, അജി തോമസ്, സജു ലൂക്കോസ് . സണ്ണി ജേക്കബ്, ഇട്ടി, മിസിസ് CG തോമസ് എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു. ആൻഡ്രൂസ് അഞ്ചേരി ഷഫീർ മൂഞ്ചാലിൽ എന്നിവർ ഉമ്മൻ ചാണ്ടിയെ കുറിച്ച് എഴുതിയ കവിതകൾ ആലപിച്ചു.വിവിധ സാമുദായിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് സംഘടന ഭാരവാഹികൾ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് സംസാരിച്ചു.
സെക്രട്ടറി തോമസ് രാജൻ നന്ദി പ്രകാശിപ്പിച്ചു. 150 ഓളം ആളുകൾ ഈ യോഗത്തിൽ സംബന്ധിച്ചു.തുടങ്ങിയവർ പ്രസംഗിച്ചു.