ആരാധ്യനായ മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദര സൂചകമായി ഇന്ത്യൻ ഓവർസ്സീസ് കോൺഗ്രസ് ന്യൂ ജേഴ്‌സി ചാപ്റ്റർ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ന്യൂ ജേഴ്‌സിയിലെ ബർഗൻഫീൽഡിൽ നടന്ന അനുശോചന സമ്മേളനത്തിൽ അനേകം പേർ പങ്കെടുത്തു.

തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെയുള്ള തെരുവുകളിൽ ഒഴുകിയെത്തിയ ജനസഞ്ചയം അദ്ദേഹത്തിന്റെ കേരളം ജനത എത്രമാത്രം സ്‌നേഹിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു എന്ന് പ്രസിഡന്റ് ബിജു വലിയകല്ലുങ്കൽ അഭിപ്രായപ്പെട്ടു,

അദ്ദേഹത്തെയും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര അനന്തപുരി മുതൽ കോട്ടയം വരെയുള്ള 150 കിലോമീറ്റർ കടക്കുവാൻ 23 മണിക്കൂർ വേണ്ടിവന്നത് അദ്ദേഹത്തിന്റെ ജനസമ്മിതി എത്ര ആഴത്തിലാണെന്ന് തെളിയിക്കുന്നതായിരുന്നുവെന്ന് പ്രസിഡന്റ് ലീല മാരേട്ട് പറഞ്ഞു,

മുഖ്യമന്ത്രി എന്ന നിലയിലും അല്ലാതെയും ആറു ദശാബ്ദകാലത്തിൽ അദ്ദേഹം പിന്തുടർന്ന പൊതുപ്രവർത്തന ശൈലി ജനങ്ങൾക്ക് വേണ്ടിയുള്ളതു മാത്രമാണെന്നതിന് തിരിച്ചറിയുവാൻ അദ്ദേഹത്തിണ് മലയാളികൾ നൽകിയ അന്ത്യോപചാരം തെളിവായിരുന്നുവെന്ന് ചെയർമാൻ ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു,അതിവേഗം ബഹുദൂരം എന്ന ജനസമ്പർക്ക പരിപാടി വഴി ലക്ഷക്കണക്കിന് പൊതുജനങ്ങൾക്ക് പാവപ്പെട്ടവന് സഹായം ലഭ്യമാക്കിയ അദ്ദേഹം എന്നും ജനമനസുകളിൽ ജീവിക്കുമെന്ന് നാഷണൽ സെക്രട്ടറി രാജീവ് മോഹനൻ അഭിപ്രായപ്പെട്ടു,

ചുവപ്പുനാടകൾക്കു മീതെ പാവങ്ങൾക്ക് സഹായഹസ്തമായ ഉമ്മൻ ചാണ്ടി എന്നും രാഷ്ട്രീയക്കാർക്ക് ഒരു മാതൃകയായിരിക്കുമെന്ന് ജോയ് ചാക്കപ്പൻ പറഞ്ഞു.

ഐ ഓ സി ന്യൂ ജേഴ്‌സി ചാപ്റ്റർ പ്രസിഡന്റ് ബിജു വലിയകല്ലുങ്കൽ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട്, നാഷണൽ ജനറൽ സെക്രട്ടറി രാജീവ് മോഹൻ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് സാബു സ്‌കറിയ, ഫോമാ ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്,ഫൊക്കാന അസ്സോസിയേറ്റ് സെക്രട്ടറി ജോയ് ചാക്കപ്പൻ, ന്യൂ ജേഴ്‌സി ചാപ്റ്റർ ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, സെക്രട്ടറി എൽദോ പോൾ, ട്രഷറർ സജി ഫിലിപ്പ്, ജോയിന്റ് ട്രഷറർ ജിനു തര്യൻ, ചെയർമാൻ ജിനേഷ് തമ്പി, വൈസ് ചെയർമാൻ ജോർജ്ജ് മുണ്ടഞ്ചിറ, കെ എസ് എൻ ജെ പ്രസിഡന്റ് ജിയോ ജോസഫ്, സെക്രട്ടറി നിതീഷ് തോമസ്, ബോർഡ് ഓഫ് ട്രസ്റ്റീ മെമ്പർ ബോബി തോമസ്, സിറിയക് കുരിയൻ,ജോർജ് വർഗീസ്, കെ സി എഫ് സെക്രട്ടറി സോജൻ ജോസഫ്, ഫോമാ മുൻ ട്രഷറർ ഷിനു ജോസഫ്, റോയ്, ടോം കടിയംപള്ളിൽ, ബേബി വലിയകല്ലുങ്കൽ, റിനോ, വിൽസൺ വലിയകല്ലുങ്കൽ, സിജു ലൂക്കോസ്, ബിജു സാമുവേൽ, സിറിൽ കുര്യൻ, ലുമോൻ മാന്തുരുത്തിൽ, മാർഷൽ വർഗീസ്, ലീന, നിന്ജു, ജെസിമോൾ കൂടാതെ ഫോമ, ഫൊക്കാന,വേൾഡ് മലയാളി കൗൺസിൽ, കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, കേരള സമാജം ഉൾപ്പെടെയുള്ള സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കേരളം കണ്ട ഏറ്റവും ജനകീയ മുഖ്യമന്ത്രിയായിരുന്നു ശ്രീ ഉമ്മൻ ചാണ്ടിയെന്ന് സമ്മേളനം അനുസ്മരിച്ചു, അതോടൊപ്പം പ്രവാസികളെ ഇത്രയധികം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ള മറ്റൊരു മുഖ്യമന്ത്രിയും ഉണ്ടായിട്ടില്ലാ എന്ന് സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗം അവസാനിച്ചത്.