ഹൂസ്റ്റൺ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യഎസ്എയുടെ (ഒഐസിസി യൂഎസ്എ) നേതൃത്വത്തിൽ നടത്തിയ ഹൂസ്റ്റൺ പൗരാവലിയുടെ അനുസ്മരണ സമ്മേളനം വേറിട്ട പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

സ്റ്റാഫോർഡിലുള്ള അപ്ന ബസാർ ഹാളിൽ വച്ച് നടന്ന സമ്മേളനം ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമൂദായിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ധന്യമായി.

സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് അന്തരിച്ച നേതാവിനോടുള്ള ആദര സൂചകമായി നടത്തിയ മൗന ജാഥയിൽ ഒഐസിസിയുടെ ബാനറിൽ കീഴിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്‌ളെക്‌സും പിടിച്ചു കൊണ്ട് ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ബാഡ്ജും ധരിച്ചുകൊണ്ട് നിരവധിയാളുകൾ പങ്കെടുത്തു. ഹാളിൽ പ്രവേശിച്ചുകഴിഞ്ഞപ്പോൾ ഉമ്മൻ ചാണ്ടിയുടെ വലിയ ഛായാ ചിത്രത്തിന് മുമ്പിൽ ഓരോരുത്തരായി വന്ന് പുഷ്പദളങ്ങൾ സമർപ്പിച്ചപ്പോൾ പലരുടേയും കണ്ണുകൾ ഈറനണിയുന്നതു കാണാമായിരുന്നു.

മൗന പ്രാത്ഥനയ്ക്കു ശേഷം ആരംഭിച്ച അനുസ്മരണ ചടങ്ങിൽ ഒഐസിസി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി സ്വാഗതം ആശംസിച്ചു.

നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിനും കേരള ജനതയ്ക്കും നികത്താനാവാത്ത വലിയ വിടവാണ് ഉമ്മന് ചാണ്ടിയുടെ വിയോഗെയിം മൂലം ഉണ്ടായിരിക്കുന്നതെന്ന് പ്രസിഡണ്ട് ചൂണ്ടിക്കാട്ടി.

തുടർന്ന് സതേൺ റീജിണൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി അനുശോചന പ്രമേയം അവതരിപ്പിച്ചു. ജാതി മത വർഗ രാഷ്ട്രീയ ഭേദമെന്യേ എല്ലാ ജനങ്ങളേയും കാരുണ്യ പൂർവം ചേർത്ത് പിടിച്ച ജന നായകൻ, കേരള ജനതയുടെ സ്വന്തം ഉമ്മൻ ചാണ്ടിയുടെ അകാല വേർപാടിൽ കെപിസിസിയുടെ പോഷക സംഘടനയായ ഒഐസിസി യുഎസ്എ യുടെ നേതൃത്വത്തിൽ ഹൂസ്റ്റണിലേ പൗരാവലിയോടൊത്തു ചേർന്ന് നടത്തുന്ന അനുസ്മരണ സമ്മേളനം അഗാധമായ ദുഃഖവും അനുശോചനവും രേഖപെടുത്തുന്നുവെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

തുടർന്ന് വിവിധ നേതാക്കൾ അനുശോചനം അറിയിച്ചു സംസാരിച്ചു. ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, മിസ്സോറി സിറ്റി മേയർ കെൻ മാത്യു, വൈദീക ശ്രേഷ്ഠരായ റവ. എ.വി.തോമസ്, റവ.കെ.ബി.കുരുവിള, റവ.ഫാ. ഐസക്.ബി.പ്രകാശ്, ശശിധരൻ നായർ (ഫോമാ സ്ഥാപക പ്രസിഡണ്ട്) ജോജി ജോസഫ് ( മാഗ് പ്രസിഡണ്ട്) പൊന്നു പിള്ള (ഒഐസിസി റീജിണൽ വൈസ് പ്രസിഡന്റ് ) ഷീല ചെറു (ഒഐസിസി റീജിയണൽ വനിതാ വിഭാഗം ചെയർ) ബ്രൂസ് കൊളമ്പേൽ (ജനറൽ സെക്രട്ടറി, സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ്) സണ്ണി കാരിക്കൽ ( കേരളാ പ്രവാസി കോൺഗ്രസ്) സന്തോഷ് ഐപ്പ് (പ്രസിഡണ്ട്, ഫ്രണ്ട്‌സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി, ഫൊക്കാന ആർവിപി) തോമസ് ചെറുകര (ക്‌നാനായ കത്തോലിക്ക സൊസൈറ്റി) ജോർജ് തെക്കേമല (പ്രസിഡണ്ട്, ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റൺ ചാപ്റ്റർ) ഒഐസിസി റീജിയനൽ സെക്രട്ടറി ബിബി പാറയിൽ, ആൻഡ്രൂസ് ജേക്കബ് (ഡബ്ല്യൂഎംസി) ജോജി ജേക്കബ് (കോട്ടയം ക്ലബ്, ഒഐസിസി റീജിയണൽ വൈസ് പ്രസിഡണ്ട് ഒഐസിസി ചാപ്റ്റർ നേതാക്കളായ മൈസൂർ തമ്പി, എബ്രഹാം
തോമസ് (അച്ചൻകുഞ്ഞു) ജോർജ് കൊച്ചുമ്മൻ, ഡാനിയേൽ ചാക്കോ, ബിജു ചാലയ്ക്കൽ, ബാബു ചാക്കോഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യങ്ങളായ എബ്രഹാം ഈപ്പൻ, ഡാൻ മാത്യൂസ്, വർഗീസ് കുഴൽനാടൻ, പീറ്റർ ചാഴിക്കാട്ട്, ടോം വിരിപ്പൻ, ജോസ് പുന്നൂസ്, ജെയിംസ് വെട്ടിക്കനാൽ, സുരേഷ് രാമകൃഷ്ണൻ, രാജീവ് റോൾഡൻ, അലക്‌സാണ്ടർ ജേക്കബ്, മാത്യൂസ് ഇടപ്പാറ, റെനി കവലയിൽ, പി.ടി.തോമസ് (ന്യൂയോർക്ക് ) തുടങ്ങിയവർ അനുശോചന പ്രസംഗങ്ങൾ നടത്തി.

ഉമ്മൻ ചാണ്ടി ചേർത്ത് പിടിച്ചവരും, ഉമ്മൻ ചാണ്ടിയെ ചേർത്ത് പിടിച്ചവരും ചെർഹട് പിടിച്ചവരുമായിരുന്നു പ്രസംഗകരിൽ ഭൂരിഭാഗവും.ഒഐസിസി റീജിയണൽ ജോയിന്റ് ട്രഷറർ അലക്‌സ് തെക്കേതിൽ നന്ദി അറിയിച്ചു.ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി എംസിയായി പരിപാടികൾ നിയന്ത്രിച്ചു,