ഹൂസ്റ്റൺ: 2024 ജൂലൈയിൽ നടത്തപ്പെടുന്ന റാന്നി സെന്റ് തോമസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷത്തിന് മുന്നോടിയായി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഗ്ലോബൽ അലുമിനി സൂം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു.

St. Thomas College Ranni Alumni Association (STAAR) ന്റെ ആഭിമുഖ്യത്തിലാണ് മീറ്റിംഗുകൾ നടത്തുന്നത്

നോർത്ത് അമേരിക്ക - യൂറോപ്പ് രാജ്യങ്ങളിലെ പൂർവ്വ വിദ്യാർത്ഥികൾക്കായി ഓഗസ്റ്റ് 5 ന് ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7 മുതൽ 9 വരെയാണ് ഗ്ലോബൽ മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 4 ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതൽ 9 വരെ (ഇന്ത്യൻ സമയം) ഗൾഫ് രാജ്യങ്ങൾ, ഓഗസ്റ്റ്13 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 - 4 വരെ (ഇന്ത്യൻ സമയം) ഓസ്‌ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുത്തിയാണ് ഗ്ലോബൽ അലൂമ്‌നി സൂം മീറ്റിങ്ങുകൾ നടത്തുന്നത്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരും മറ്റു വിദേശ രാജ്യങ്ങളിൽ അധിവസിക്കുന്ന പൂർവ്വ വിദ്യാർത്ഥികളും സൗകര്യപ്രദമായി ഏതെങ്കിലും സൂം മീറ്റിംഗിൽ പങ്കെടുത്തു അലൂമിനി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് അഭ്യർത്ഥിക്കുന്നു.

1964 ൽ സ്ഥാപിതമായ റാന്നി സെന്റ് തോമസ് കോളേജിന്റെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചു 2014 നടത്തിയ സമ്പൂർണ പൂർവ വിദ്യാർത്ഥി സംഗമം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. നൂറു കണക്കിന് പ്രവാസി പൂർവ വിദ്യാർത്ഥികൾ പങ്കെടുത്ത സംഗമം തലമുറകളുടെ
ഒത്തുചേരലായിരുന്നു. പൂർവ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും പങ്കാളിത്തം കൊണ്ട് 2024 സംഗമവും കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.


മീറ്റിങ് ഐഡി : 350 907 6462
പാസ്സ്‌കോഡ് : 072024