- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡാളസ് റൈറ്റേഴ്സ് ഫോറം സെമിനാർ : രാജൂ തരകൻ
ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്സ് ഫോറം നോർത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡാലസിൽ നടന്ന മാധ്യമ സെമിനാർ മണിപ്പൂരിലെ പീഡനം അനുഭവിക്കുന്ന ജനത്തിന് ഐക്യദാർഡ്യം പ്രാഖ്യാപിക്കുന്ന സമ്മേളനമായി മാറി.''മണിപ്പൂരും ഭാരത ക്രൈസ്തവ സഭയുടെ അതിജീവന ചരിത്രവും'' എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് കരോൾട്ടണിലെ ഡാളസ് വർഷിപ്പ് സെന്ററിൽ വച്ചു നടന്ന സെമിനാറിൽ ക്രിസ്തീയ പത്രപ്രവർത്തരും എഴുത്തുകാരുമായ അച്ചൻകുഞ്ഞ് ഇലന്തൂർ, ജെയിസ് പാണ്ടനാട് എന്നിവർ സംസാരിക്കുകയുണ്ടായി.
ക്രൈസ്തവ സഭ കടന്നുപോയ രാഷ്ട്രീയവും , മതപരവും , തത്വശാസ്ത്രപരവും ഉപദേശപരവുമായ നാലു വെല്ലുവിളികളെക്കുറിച്ച് ജെയ്‌സ് പാണ്ടനാട് സംസാരിച്ചപ്പോൾ, അച്ചൻകുഞ്ഞ് ഇലന്തൂർ ഊന്നൽ നൽകിയത് മണിപ്പൂർ സംഭവത്തിന് സമാനമായി ക്രിസ്തീയ ചരിത്രത്തിൽ രേഖപ്പെടുത്തിയ സഭയുടെ പീഡനങ്ങളെക്കുറിച്ചാണ്. ''വോട്ടുബാങ്കുകൾ മാത്രമാകരുത് ഭരണകർത്താക്കളുടെ ലക്ഷ്യം; നമ്മുടെ നാടിന്റെ ഐക്യം, ജനങ്ങൾ തമ്മിലുള്ള സാഹോദര്യം, അതിന് മുറിവുണ്ടാക്കുന്ന ഒരു നടപടിയും ഒരു രാഷ്ട്രീയ പാർട്ടിയും ചെയ്യരുത്'' എന്ന ആഹ്വാനത്തോടെ പ്രമുഖ പത്രപ്രവർത്തകൻ പി പി ചെറിയാൻ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവന വായിക്കുകയുണ്ടായി.
ജോർജ്ജ് ടി മാത്യൂ നേതൃത്വം നൽകിയ സംഗീത ശുശ്രൂഷയും ഡാലസ് സിറ്റി വൈഡ് ചർച്ചസ് കോർഡിനേറ്റർ പാസ്റ്റർ മാത്യൂ ശാമുവേൽ നേതൃത്വം നൽകിയ പ്രാർത്ഥനയും യോഗത്തിന് അനുഗ്രഹമായി. സമൂഹത്തിലെ വിവിധ തുറകളിൽനിന്നുള്ളവർ പങ്കെടുത്ത യോഗത്തിന് അദ്ധ്യക്ഷത വഹിച്ചത് പാസ്റ്റർ ജോൺസൻ സഖറിയയാണ്. റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി രാജൂ തരകൻ സ്വാഗതവും സാം മാത്യൂ നന്ദിയും പറഞ്ഞു. റൈറ്റേഴ്‌സ് ഫോറം പ്രസിഡണ്ട് തോമസ് മുല്ലയ്ക്കൽ യോഗത്തിന് നേതൃത്വം നൽകി. റൈറ്റേഴ്‌സ് ഫോറം ട്രെഷറർ തോമസ് ചെല്ലേത്ത്, എസ് പി ജെയിംസ്, വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.