- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഫ്‌ളോറിഡാ ഓ. ഐ. സി. സി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ രണ്ടു സിറ്റി മേയർ മാരുടെ ഇന്ത്യഡേ പ്രഖ്യാപനം ഹൃദയ സ്പർശിയായി; ജോർജി വർഗീസ്
സൗത്ത് ഫ്‌ളോറിഡാ: ഓ ഐ സി സി ഫ്‌ളോറിഡാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ, ഇന്ത്യയുടെ 76-മത് സ്വാതന്ത്ര്യ ദിനാഘോഷം ജന പങ്കാളിത്തം കൊണ്ടും മേയർമാരുൾപ്പെടെയുള്ള അമേരിക്കൻ ജനപ്രതിനിധികളുടെ സാന്നിധ്യം കൊണ്ടും
ഹൃദയ സ്പർശമായി. ഡേവി സിറ്റിയിലുള്ള ഗാന്ധി സ്മാരക അംഗണത്തിലെ ഹാളിൽനടത്തിയ സമ്മേളനത്തിൽ സ്റ്റേറ്റ് സ്നേറ്റർമാരുൾപ്പെടെ വൻ നേതൃ നിര പങ്കെടുത്തിരുന്നു.
കേരളീയരുടെ സുഹൃത്ത് എന്നു പരക്കെ അറിയപ്പെടുന്ന ടൗൺ ഓഫ് ഡേവി മേയർ ജൂഡി പോളും, പെമ്ബ്രുക് പൈൻസ് മേയർ ഐറിസ് സൈപിളും , ഇന്ത്യക്കാരുടെ കഠിനാധ്വാനവും ജീവിത വിജയവും പ്രകീർത്തിച്ചു അമേരിക്കൻ സമൂഹത്തിനു നൽകുന്ന സംഭവനകളെ മുക്തകണ്ടം പ്രശംസിച്ചു. സിറ്റി കൗൺസിലുകൾ അംഗീകരിച്ച പ്രൊക്ലമേഷനുകൾ ഒ ഐ സി സി പ്രസിഡന്റ് ജോർജി വർഗീസ് ഏറ്റു വാങ്ങി. ഒഐസിസി നേതാക്കളായ നാഷണൽ വൈസ് പ്രസിഡന്റ് ഡോ.മാമ്മൻ സി ജേക്കബ്, റീജിയനൽ പ്രസിഡന്റ് സാജൻ കുര്യൻ, സംസ്ഥാന സെക്രട്ടറി ജോർജ് മാലിയിൽ, ചെയർപേഴ്‌സൺ മിസ്സസ് ബിനു ചിലമ്പത്തു, ട്രഷറർ മാത്തുക്കുട്ടി തുമ്പമൺ, എബി ആനന്ദ്, ഷിബു സ്‌കറിയാ, മനോജ് ജോർജ്, അസിസ്സി നടയിൽ, സുശീൽ കുമാർ, മിസ്സസ് ഷീല ജോസ്, ബിനു പാപ്പച്ചൻ , സജി സക്കറിയ, ഷിബു ജോസഫ്, റോബിൻ ആന്റണി, എന്നിവർ സമ്മേളനത്തിനു നേതൃത്വം നൽകി.
കേരളത്തനിമയിൽ നടത്തിയ വിഭവ സമൃദ്ധമായ ഓണസദ്യ ഗ്രഹാതുരത്തത്തിന്റെ ഓർമ്മകൾ പ്രദാനം ചെയ്തു.