- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
രമേശ് ചെന്നിത്തലയ്ക്കും പന്തളം സുധാകരനും സ്റ്റാഫോർഡ് സിറ്റി കൗൺസിലിന്റെ ആദരവ്
ഹൂസ്റ്റൺ: കേരളത്തിന്റെ മുൻ ആഭ്യന്തരമന്ത്രിയും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ് ചെന്നിത്തലയ്ക്കും മുൻ എക്സൈസ് വകുപ്പ് മന്ത്രി പന്തളം സുധാകരനും സ്റ്റാഫോർഡ് സിറ്റി കൗൺസിലിന്റെ ആദരവ്. മലയാളി കൂടിയായ മേയർ കെൻ മാത്യുവിന്റെ നേതൃത്വത്തിലാണ് ആദരവ് സംഘടിപ്പിച്ചത്. കോൺഗ്രസ് മഹാരാഷ്ട്ര കമ്മിറ്റി മുൻ ഭാരവാഹിയെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു മേയർ കെൻ മാത്യു.
കോൺഗ്രസ് പ്രവർത്തകനായി പൊതുപ്രവർത്തന രംഗത്തേക്കെത്തിയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് കെൻ മാത്യു പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ സജീവമായിരുന്നു. ഇവിടെ നിന്നാണ് അച്ചടക്കവും ചിട്ടയും പഠിപ്പിച്ചത്. കോൺഗ്രസിന്റെ ആശയങ്ങളാണ് ഇന്നും പിന്തുടരുന്നതെന്നും അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകർ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നതായും കെൻ മാത്യു പറഞ്ഞു.
കെൻ മാത്യുവിനെപ്പോലെയുള്ള പൊതുപ്രവർത്തകർ ഓരോ മലയാളിക്കും അഭിമാനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കെൻ മാത്യുവിന്റെ നേട്ടം ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രചോദനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിയൻ ആദർശം പിന്തുടർന്നതാണ് കെൻ മാത്യുവിന്റെ വിജയത്തിനു കാരണമെന്നും കോൺഗ്രസ് പ്രവർത്തകർക്ക് മാതൃകയാണിതെന്നും പന്തളം സുധാകരൻ പറഞ്ഞു.
കായംകുളം സ്വദേശിയായ കെൻ മാത്യുവിനെ ജന്മനാടിന്റെ സ്വീകരണം ഏറ്റുവാങ്ങുന്നതിനായി ഹരിപ്പാട് എംഎൽഎ കൂടിയായ രമേശ് ചെന്നിത്തല ക്ഷണിച്ചു. വൈകാതെ നാട്ടിലെത്തുമെന്ന് ഉറപ്പും കെൻ മാത്യു രമേശ് ചെന്നിത്തലക്ക് നൽകി.
ഒഐസിസി യുഎസ്എ നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ, സെക്രട്ടറി ഷിബു സാമുവേൽ, വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ജേക്കബ് കുടശനാട്, സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ ബോർഡംഗം ജിജു കുളങ്ങര, മാഗ് പ്രസിഡന്റ് ജോജി ജോസഫ് , ഒഐസിസി യൂഎസ്എ നേതാക്കളായ ജീമോൻ റാന്നി, വാവച്ചൻ മത്തായി, രഞ്ജിത്ത് പിള്ള , തോമസ് സ്റ്റീഫൻ. സായി ഭാസ്കർ തുടങ്ങിയവർക്കൊപ്പം നിരവധി പൊതുപ്രവർത്തകരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രശസ്തരും പരിപാടിയിൽ പങ്കെടുത്തു.