- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐഎപിസി ഉപന്യസ രചന മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു
സീനിയർസ് വിഭാഗത്തിൽ ന്യൂയോർക്കിലെ മിഡ്വുഡ് ഹൈ സ്‌കൂളിലെ പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ ഗൗതം കൃഷ്ണ സജി ഒന്നാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ ന്യൂയോർക്കിലെ യോർക്ക് ടൗൺ ഹൈ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സമീര കാവനാൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അറ്റ്‌ലാന്റയിലെ കാൽവരി ക്രിസ്ത്യൻ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി കൈറ്റ്ലിൻ ഡാൻ തോമസിന് ജൂനിയർ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനവും ലഭിച്ചു.
രണ്ടു വിഭാഗങ്ങളിൽ ആയി ആയിരുന്നു മത്സങ്ങൾ സംഘടിപ്പിച്ചിരുന്നത്. പതിനാലു വയസു മുതൽ ഇരുപത് വയസു വരെയുള്ള കുട്ടികളെ സീനിയർസ് വിഭാഗത്തിലും, എട്ടു മുതൽ പതിനാലു വയസ് വരെ ഉള്ളവരെ ജൂനിയർസ് വിഭാഗത്തിലും ഉൾപ്പെടുത്തി ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. സീനിയർ വിഭാഗത്തിൽ മാധ്യമ സ്വാതന്ത്ര്യം അപകടത്തിൽ എന്ന വിഷയത്തിൽ ആയിരുന്നു ഉപന്യാസ രചന. ജൂനിയർ വിഭാഗത്തിൽ 'എന്തുകൊണ്ട് എനിക്ക് സാമൂഹ്യ മാധ്യമങ്ങൾ ഇഷ്ടമാണ്/ഇഷ്ടമല്ല' എന്ന വിഷയത്തിൽ ഇംഗ്ലീഷിൽ ആയിരുന്നു എഴുതേണ്ടിയിരുന്നത്.
അമേരിക്കയിലെ സ്റ്റാംഫോർഡിൽ നടക്കുന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പത്താം വാർഷികവും ഒൻപതാം മാധ്യമ സമ്മേളനത്തോടും അനുബന്ധിച്ചാണ് മത്സരം സംഘടിപ്പിച്ചത്. വിജയികൾക്ക് ഒക്ടോബർ 9നു നടക്കുന്ന പൊതുപരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവർത്തകർ നയിക്കുന്ന ചർച്ചകളും ശില്പശാലകളും നടക്കും. ഇൻഡോ അമേരിക്കൻ മാധ്യമപ്രവർത്തകരെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിനായി 2013ലാണ് ഐഎപിസി രൂപീകരിച്ചത്.