- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഐഎപിസി രാജ്യാന്തര മാധ്യമ സമ്മേളനത്തിന് സ്റ്റാംഫോർഡിൽ തുടക്കം
ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ പത്താം വാർഷികത്തിനും ഒൻപതാമത് മാധ്യമ സമ്മേളനത്തിനും ശനിയാഴ്ച തിരി തെളിയും. ന്യൂയോർക്കിലെ സ്റ്റമോർഡിലെ ഹിൽട്ടൺ ഹോട്ടലിൽ ആണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന മാധ്യമ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ മാധ്യമപ്രവർത്തകർ നയിക്കുന്ന ചർച്ചകളും ശില്പശാലകളും നടക്കും. കഴിഞ്ഞ വർഷം ന്യൂയോർക്കിലെ ഇന്ത്യൻ കോണ്‌സുലേറ്റിലും ഓൺലൈനിലും ആയി ഹൈബ്രിഡ് കോൺഫ്രൻസ് ആയിരുന്നു നടത്തിയത്.
ശനിയാഴ്ച വൈകുന്നേരം ഔദ്യാഗിക ഉൽഘാടന ചടങ്ങുകൾ നടക്കും, തുടർന്ന് വൈകുന്നേരം റിഥം 2o23 എന്ന കലാപരിയും അരങ്ങേറും. പിന്നീട് ഞാറാഴ്ച വിവിധ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും നടക്കും. ഇക്കുറി ആറു പേർക്കാണ് ലൈഫ്‌ടൈം അച്ചീവേമെന്റ് അവാർഡുകൾ ലഭിച്ചിരിക്കുന്നത് . ഡോ. വിനയ് മഹാജൻ, പത്മശ്രീ ഡോ: എച്.ആർ ഷാ, മീര ഗാന്ധി, ഡോ: സമ്പത് ശിവൻഗീ, ഷാജൻ സഖറിയ, ഡോ.രേണു അബ്ബ്രഹാം വർഗീസ് എന്നിവർക്കാണ് പുരസ്‌കാരം. ഞായറാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.
രണ്ടായിരത്തിൽ പരം ഐടി കമ്പനികളുടെ അസോസിയേഷൻ പ്രസിഡന്റ് ആയ ഡോ.വിനയ് മഹാജനെ മാർക്കറ്റിങ് എഞ്ചിനീയറിങ് തുടങ്ങി വിവിധ മേഖലകളിലെ സംഭാവനകൾ പരിഗണിച്ചാണ് എന്റർപോനോറിൽ എക്‌സ്‌പെർട്ടീസ് അവാർഡിന് അർഹനാക്കിയത്. ടിവി ഏഷ്യ ഗ്രൂപ്പിന്റെ ചെയർമാനും സിഇഓ യുമായ പത്മശ്രീ ഡോ: എച്.ആർ ഷായെ മാധ്യമ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്. ബിസിനസുകാരി, അവതാരക, മനുഷ്യസ്നേഹി, എഴുത്തുകാരി തുടങ്ങി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന മീര ഗാന്ധിയെ മാനുഷിക മൂല്യങ്ങൾക്കുള്ള വില മറ്റുള്ളവരിലേക്ക് പകർന്നു നൽകാൻ നടത്തുന്ന ശ്രമങ്ങൾ പരിഗണച്ചാണ് പുരസ്‌കാരത്തിന് അർഹയാക്കിയത്. ആതുരസേവന രംഗത് ഇൻഡോ അമേരിക്കൻ സമൂഹത്തിൽ നടത്തിയ ഇടപെടലുകൾ പരിഗണച്ചാണ് ഡോ.സമ്പത് ശിവൻഗീ പുരസ്‌കാരത്തിന് അർഹനായത്. അവതരണ രീതിയോടുള്ള വിയോജിപ്പുകൾ കാരണം മാധ്യമ സ്ഥാപനത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടായിട്ടും, രാഷ്ടീയ ഇടപെടലുകളെ നിയമ വഴികളിലൂടെ സധൈര്യം നേരിട്ട് മാധ്യമ പ്രവർത്തനം തുടരുന്നു എന്നതാണ് മാധ്യമപ്രവർത്തകൻ ഷാജൻ സക്കറിയയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മേഴ്സി യൂണിവേഴ്‌സിറ്റിയിലെ അസ്സോസിയേറ്റ് പ്രൊഫേഴ്‌സർ ആയ ഡോ രേണു എബ്രഹാം വർഗീസിനെ മുതിർന്നവർക്ക് ഗുണമേന്മയുള്ള കെയർ നൽകുന്നത് സംബന്ധിച്ചുള്ള പ്രവർത്തമാണ് പുരസസരത്തിനു അർഹമാക്കിയത്.
പ്രസിഡന്റ് ആഷ്മിത യോഗിരാജ്, ജനറൽ സെക്രട്ടറി സി.ജി ഡാനിയേൽ, എക്സിക്യൂട്ടീവ് വൈസ്പ്രസിഡന്റ് ആസാദ് ജയൻ, വൈസ് പ്രസിഡന്റുമാരായ ആനി ചന്ദ്രൻ, നീതു തോമസ്, ഷിബി റോയ്, ട്രെഷറർ ജോജി കാവനാൽ, മുൻ പ്രസിഡന്റ് ഡോ. എസ്.എസ് ലാൽ, പിആർഓ ട്രീസ ടോം, സെക്രട്ടറിമാരായ അനിത നവീൻ, ജോയ് പല്ലാട്ടുമഠം, ഷാൻ ജെസ്‌റ്‌സ്, രൂപ്സി നാരുല, ജോയിന്റ് ട്രെഷറർ ബിൻസ് മണ്ഡപം, നാഷണൽ കോ-ഓർഡിനേറ്റർമാരായ ആൻ എബ്രഹാം, തോമസ് മാത്യു, സുനിൽ മഞ്ഞനിക്കര, ഹേമ വിരാനി, ബൈജുമോൻ ജോർജ്, വൈസ് ചെയർമാൻ മീന ചിറ്റിലപ്പള്ളി, ബോർഡ് സെക്രട്ടറി, ഫൗണ്ടർ ചെയർമാൻ ജിൻസ്‌മോൻ പി സഖറിയ, ഡയറക്റ്റർമാരായ സ്വപ്ന ജോയ്, ആഷ്ലി ജോസഫ്, ഡോ.റെനി മെഹ്റ, സംഗീത ദുവ, ഡോ.ജോസഫ് എം ചാലിൽ, സാബു കുരിയൻ, ജോസഫ് ജോൺ, ഡോ.മാത്യു ജോയ്സ്, പ്രവീൺ ചോപ്ര, ഡോ.പി.വി ബൈജു, മിലി ഫിലിപ്പ്, റെജി ഫിലിപ്പ്, മിനി നായർ , തമ്പാനൂർ മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇക്കുറി മാധ്യമ സമ്മേളനം നടക്കുന്നത്.