- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മാധ്യമ പ്രവർത്തകരായ പി.പി. ജയിംസും വി.അരവിന്ദും അമേരിക്കയിൽ എത്തുന്നു
മുതിർന്ന മാധ്യമ പ്രവർത്തകരും 24 ന്യൂസ് പത്രാധിപ സമിതി അംഗങ്ങളുമായ പി.പി. ജയിംസും വി.അരവിന്ദും ഒക്ടോബർ 7 ന് അമേരിക്കയിൽ എത്തുന്നു. അമേരിക്കയുടെ വിവിധ പൊതുപരിപാടികളിലും സെമിനാറിലും ഇരുവരും പങ്കെടുക്കും. ന്യൂയോർക്ക്, ന്യൂജഴ്സി , ബോസ്റ്റൺ, ഫിലഡൽഫിയ, ഷിക്കാഗോ, ഹൂസ്റ്റൺ, ഡാളസ്, ഫ്ലോറിഡ ,വാഷിങ്ടൺ DC തുടങ്ങിയ സഥലങ്ങളിൽ ഇവർക്ക് പരിപാടികളുണ്ട്. നോർത്ത് അമേരിക്കൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മകളുടെ പരിപാടികളിൽ ഇരുവരും പങ്കെടുക്കും.
മൂന്ന് പതിറ്റാണ്ടിലധികമായി മലയാള മാധ്യമ രംഗത്ത് പതിഞ്ഞ പേരാണ് പി.പി. ജയിംസ്. ന്യൂസ് ചാനൽ 24 ന്റെ എഡിറ്റർ ഇൻ - ചാർജാണ്. കേരളത്തെ ഇളക്കിമറിച്ച രാഷ്ട്രീയ വാർത്തകൾ മലയാളി അറിഞ്ഞത് പി.പി. ജയിംസിന്റെ റിപ്പോർട്ടുകളിലൂടെയാണ്. ലോക വാർത്തകൾ മലയാളികൾക്ക് വേണ്ടി ലളിതവും ആസ്വാദ്യകരവുമായി 24 ൽ അവതരിപ്പിച്ച് ശ്രദ്ധേയനായി. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. നഴ്സസ് സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾ അധികാരികൾക്ക് മുന്നിലെത്തിക്കാൻ ഏറ്റവുമധികം പ്രയത്നിച്ച മാധ്യമ പ്രവർത്തകനാണ് പി പി ജയിംസ്.
ന്യൂസ് ചാനലായ 24-ന്റെ അസി. എക്സിക്യൂട്ടീവ് എഡിറ്ററായ അരവിന്ദ് വി
വാർത്താധിഷ്ഠിത പരിപാടി അവതാരകനുള്ള സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ടെലിവിഷൻ പുരസ്‌കാരം നേടി. 'അരസിയൽ ഗലാട്ട' എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതനാണ്. ഐപിടിവി സർവ്വീസ് ബോം ടിവിയുടെ MCN ചാനലിലൂടെ അമേരിക്കൻ സ്പന്ദനങ്ങൾ ഒപ്പിയെടുത്ത് തുടർച്ചയായി മൂന്ന് വർഷം 'ഗുഡ് ഈവനിങ് അമേരിക്ക ഗുഡ് മോർണിങ് ഇന്ത്യ ' വാർത്താ ബുള്ളറ്റിൻ ഒരുക്കിയിരുന്നതും അരവിന്ദ് ആണ്.
സൂര്യ ടിവിയിലെ അണിയറ , വിചാരണ ; കൈരളിയിലെ സാക്ഷി , ഓർമ്മ , ഉത്തരം ; ദൂരദർശനിലെ ജാലകം ഉൾപ്പെടെ നിരവധി വാർത്താധിഷ്ഠിത പരിപാടികൾ ഒരുക്കിയത് അരവിന്ദാണ്. സംസ്ഥാന സർക്കാർ ടെലിവിഷൻ അവാർഡ്, വയലാർ സാംസ്‌കാരിക വേദി പുരസ്‌കാരം, പ്രവാസി മാധ്യമ പുരസ്‌കാരം , ഗൃഹലക്ഷ്മി മാതൃഭൂമി പുരസ്‌കാം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടി. കേരളത്തിന്റേയും അമേരിക്കൻ മലയാളികളുടെയും മനസറിയുന്ന മുതിർന്ന മാധ്യമ പ്രവർത്തകരുടെ അമേരിക്കൻ സന്ദർശനം ഫലപ്രദമായി വിനിയോഗിക്കാനാണ് നോർത്ത് അമേരിക്കൻ മലയാളി കൂട്ടായ്മകളുടേയും തീരുമാനം.
ന്യൂയോർക്ക്: 609-903-7777 കണക്ടിക്കറ്റ് 516-776-7061, ഫിലാഡൽഫിയ (215) 8803341
ഷിക്കാഗോ:: 224-368-4789 ഹൂസ്റ്റൺ, 281-723-8520. ഡാളസ്, 214 940 3853 ഫ്ലോറിഡ 904-571-5253 പമ്പ ( പെൻസിൽവാനിയ) 267-575-7333 image image