- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കേരള പിറവി ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും 29 ന് ഗാന്ധിഭവനിൽ :ജെ. ചിഞ്ചു റാണി മുഖ്യാതിഥിയാകും
കൊല്ലം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള പിറവി ദിനാഘോഷവും പ്രവർത്തനോദ്ഘാടനവും സംഘടിപ്പിക്കുന്നു. 'വിശ്വകേരളം സൗഹൃദ കേരളം' എന്ന പേരിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി ഒക്ടോബർ 29 ന് ഉച്ചയ്ക്ക് 12 മുതൽ ഏഷ്യയിലെ ഏറ്റവും വലിയ ജീവകാര്യണ്യ കേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി മുഖ്യാതിഥി ആയി പങ്കെടുക്കും. എൻ. കെ.പ്രേമചന്ദ്രൻ എംപി, മാണി സി കാപ്പൻ എം എൽഎ എന്നിവർ വിശിഷ്ഠാതിഥികളാകും. എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തും. ഡോ. മരിയ ഉമ്മൻ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ധനലക്ഷ്മി ബാങ്ക് ചെയർമാൻ കലഞ്ഞൂർ മധു, എനെർക്കോൺ വിൻഡ് എനർജി എംഡിയും സെനറ്ററുമായ ഡോ. പി.കെ.സി ബോസ്, ഗാന്ധിഭവൻ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പുനലൂർ സോമരാജൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന ആഘോഷ പരിപാടിയിൽ സ്‌നേഹവിരുന്നും കലാപരിപാടികളും അരങ്ങേറും. ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് തോമസ് മൊട്ടക്കൽ, അഡൈ്വസറി ബോർഡ് ചെയർമാൻ ടി.പി വിജയൻ, ജനറൽ സെക്രട്ടറി ദിനേശ് നായർ, ട്രഷറർ ഷാജി എം. മാത്യു, വി.പി അഡ്‌മിൻ ബേബി മാത്യു സോമതീരം, വി.പി ഓർഗനൈസർ ചാൾസ് പോൾ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ( ഇൻ ചാർജ് ഇന്ത്യ റീജിയൻ ) ഡോ. ശശി നടയ്ക്കൽ, ഇന്ത്യ റീജിയൻ ചെയർമാൻ പി.എൻ. രവി, പ്രസിഡന്റ് ഡൊമനിക്ക് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടൽ ജനറൽ കൺവീനറായും വുമൺ സ് ഫോറം പ്രസിഡന്റ് സലീന മോഹൻ, ട്രാവൻകൂർ പ്രൊവിൻസ് പ്രസിഡന്റ് ആർ. വിജയൻ കോ ഓഡിനേറ്റേഴ്‌സുമായുള്ള കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം വഹിക്കുന്നത്.