ഫിലഡെൽഫിയ - വേൾഡ് മലയാളി കൗൺസിൽ പെൻസിൽവേനിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽനടക്കുന്ന കലാമാമാങ്കം റിഥമിക 23 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഡാൻസ്,സ്റ്റാൻഡ് അപ്പ് കോമഡി , ലൈവ് വാദ്യമേളങ്ങളുടെ കൂടിയ ഗാനമേള എന്നിവ റിഥമിക 23 യുടെപ്രത്യേകതകൾ ആണ്. ചേർ പേഴ്‌സൺ സിനു നായർ, പ്രസിഡണ്ട് റെനി ജോസഫ്, സെക്രട്ടറി ഡോക്ടർ ബിനുഷാജിമോൻ, ട്രഷറർ ഡോക്ടർ ആനി എബ്രഹാം, കൺവീനർ അർഷിദ ശ്രീജിത്ത്, സോയ നായർ എന്നിവരുടെനേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റി ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു.

ഫിലഡൽഫിയ ലുംപരിസരപ്രദേശങ്ങളിലുമുള്ള വ്യവസായ പ്രമുഖരുടെ അകമഴിഞ്ഞ സഹായം ഈ പ്രോഗ്രാമിന് ലഭിച്ചതായിപ്രസിഡണ്ട് റെനേ ജോസഫ്, ചെയർ പേഴ്‌സൺ സിനു നായരും വാർത്താസമ്മേളനത്തിൽ അറിയിച്ചു. അവരോടുള്ള പ്രത്യേകം നന്ദിയും പ്രസിഡണ്ട് തദവസരത്തിൽ അറിയിച്ചു. പ്രോഗ്രാമിന് ഒരാഴ്ച മുമ്പ് തന്നെഒരുക്കങ്ങൾ പൂർത്തിയായി എന്നതും പൊതുസമ്മേളനം ഇല്ല എന്നതും റിഥമിക 23 മാത്രം പ്രത്യേകതയാണ് എന്ന്കൺവീനർ അർഷിദ ശ്രീജിത്തും, സോയ നായരും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50 ഡോളറിന്റെ വി. ഐ. പി. ടിക്കറ്റ് യും 20 ഡോളറിന്റ ടിക്കറ്റും ആണ് പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്.

ടിക്കറ്റ്കൗണ്ടർഫോയിൽ നിന്നും നറുക്കെടുപ്പ് നടത്തി വിജയികളെ കണ്ടെത്തുന്നതാണ്. ഒന്നാം സമ്മാനം global ട്രാവൽസ് സ്‌പോൺസർ ചെയ്യുന്ന ഇന്ത്യയിലേക്കുള്ള റൗണ്ട ട്രിപ്പ് വിമാനടിക്കറ്റ് ആണ്. ടിക്കറ്റുകൾ വാങ്ങിയുംസ്‌പോൺസർ ചെയ്തും സഹകരിച്ച എല്ലാവരോടുമുള്ള നന്ദി സെക്രട്ടറി ഡോക്ടർ ബിനു ഷാജിമോൻ, ട്രഷറർഡോക്ടർ ആനി എബ്രഹാമും അറിയിച്ചു. ഇതിൽനിന്ന് ലഭിക്കുന്ന തുക നാട്ടിലുള്ള അനാഥരെ സംരക്ഷിക്കുന്നഗിൽഗാൽ എന്ന സ്ഥാപനത്തിന് കൊടുക്കുന്നതും ബാക്കി തുക ഒരു വിവാഹ സഹായ പദ്ധതിക്കായി കൊടുക്കുന്നതും ആണ്. എല്ലാ മലയാളി സുഹൃത്തുക്കളും ഈ പ്രോഗ്രാമിൽ വന്ന് സംബന്ധിച്ച് ഒരു വൻവിജയമാക്കി തീർക്കണമെന്ന് സംഘാടകർ അറിയിച്ചു. ഏവരെയും റിഥമിക 23 ലേക്ക് സ്വാഗതം ചെയ്യുന്നതായിഭാരവാഹികൾ അറിയിച്ച.