- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ളോറിഡ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ചാണ്ടി ഉമ്മൻ നിർവഹിച്ചു
ഫ്ളോറിഡ :ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ളോറിഡ ചാപ്റ്റർ ഔദ്യഗിക പ്രവർത്തനോദ്ഘാടനം പുതുപ്പളി നിയോജക മണ്ഡലത്തിൽനിന്നും ഉജ്വല വിജയം നേടിയ ചാണ്ടി ഉമ്മൻ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ളോറിഡ ചാപ്റ്റർ പ്രസിഡന്റെ പനംഗയിൽ ഏലിയാസിനോടൊപ്പം മറ്റ് വിശിഷ്ടഅതിഥിതികളും ഭദ്രദീപം കൊളുത്തിനിർവഹിച്ചു.
ഉൽഘാടനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം എൽ ഏ ക്കു ഗംഭീര സ്വീകരണവും നൽകി. നവംബർ 5, ഞായറാഴ്ച 10 മണിക്ക് 811 Glenn Parkway, Hollywood ൽ വെച്ച് കൂടിയ പ്രൗഢഗംഭീരമായ യോഗത്തിൽ സൗത്ത് ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും കൂടാതെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ ലീഡേഴ്സും മത, സാംസ്കാരിക, കലാ പ്രവർത്തകരും വിവിധ മലയാളി അസോസിയേഷൻ പ്രതിനിധികളും സംബന്ധിച്ചു.
1998 ൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഉത്ഘാടന വേളയിൽ തന്റെ പിതാവിനൊപ്പം ഒരു കൊച്ചുകുട്ടിയായി അതിൽ സംബന്ധിച്ച ഓർമ്മകൾ ചാണ്ടി ഉമ്മൻ സദസ്യരുമായി പങ്കുവെച്ചു. കെ പി സി സി വൈസ് പ്രസിഡന്റെ സജീന്ദ്രൻ, മാറിവരുന്ന രാഷട്രീയ സാഹചര്യങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം പ്രവചന മൽസരത്തിൽ കൃത്യമായ പ്രവചനം നടത്തിയ റെവ. പി. വി ചെറിയാന് ഉപഹാരം നൽകി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ നേതാക്കന്മാരായ ജോർജ്ജ് എബ്രഹാം (നാഷണൽ വൈസ് ചെയർമാൻ) ലീല മാരേട്ട് (കേരള ചാപ്റ്റർ പ്രസിഡന്റെ), സന്തോഷ് നായർ (കോൺഗ്രസ് വർക്കിങ് കമ്മറ്റി മെമ്പർ), സജി കരിമ്പന്നൂർ (ജനറൽ സെക്കറട്ടറി), സൗത്ത് ഫ്ളോറിഡ ചാപ്റ്റർ പ്രസിഡന്റെ പനംഗയിൽ ഏലിയാസ്, മേലെ ചാക്കോ (ചെയർമാൻ), രാജൻ ജോർജ് (സെക്കറട്ടറി), ഷാന്റ്റീ വർഗീസ് (വൈസ് പ്രസിഡന്റെ), ജോസ് സെബാസ്റ്റ്യൻ (ജോയിന്റെ ട്രഷറാർ), കുര്യൻ വർഗീസ് (ജോയിന്റെ സെക്കറട്ടറി), രാജൻ പടവത്തിൽ (പേട്രൺ), ഏക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ രാജു ഇടിക്കുള, ജോൺസൻ ഔസേപ്പ്, വിനീത് ഫിലിപ്പ്, ഡോക്ടർ തോമസ് പനവേലി, ഫോമാ നാഷണൽ ട്രഷറാർ ബിജു തോണിക്കടവിൽ, ഫോമാ നാഷണൽ കമ്മറ്റി അംഗം ബിജോയ് സേവ്യർ, റവറന്റെ ഫാദർ ഷോൺ മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ട്രഷറാർ സജീവ് മാത്യു നന്ദി പ്രകാശനം നടത്തി.