- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് കേരള അസോസിയേഷൻ സീനിയർ ഫോറം സംഘടിപ്പിച്ചു
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ ഫോറം വിജ്ഞാനപ്രദവും സജീവ ചർച്ചകൾ കൊണ്ടും സജീവമായി.
നവംബർ 4 ശനിയാഴ്ച രാവിലെ 10 മണിക്ക് കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത് .പ്രാരംഭമായി ടോം മാത്യു മെഡി കെയർ, മെഡിക്കയ്ഡ് ആനുകൂല്യങ്ങളെക്കുറിച്ചു വിശദീകരിച്ചു . തുടർന്നു സദസ്സിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്കു മറുപടി നൽകി . രണ്ടാമത്തെ ഭാഗത്തിൽ വാസ്‌ക്കുലർ സെന്ററിലെ ഇന്റർവെൻഷണൽ നേഫ്‌റോളജി മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് മാർഗ്ഗശ്ശേരി മുഖ്യാഥിതിയായി വൃക്ക രോഗങ്ങളെക്കുറിച്ചും, ലക്ഷണങ്ങളെക്കുറിച്ചും, ചികിത്സകളെക്കുറിച്ചും മുഖ്യ പ്രഭാഷണം നടത്തി .
പൊതുവായി ഈ രോഗത്തെ സംബന്ധിച്ച് ഉയർന്നുവരാറുള്ള സംശയങ്ങൾക്കും ഡോ. സുരേഷ് മാർഗ്ഗശ്ശേരി മറുപടി നൽകി . ഡാളസ് ഫോട്ടവർത്ത മെട്രോപ്ലെക്‌സിൽ നിന്നും നിരവധി പേർ സീനിയർ ഫോറം പരിപാടിയിൽ പങ്കെടുത്തു കേരള അസോസിയേഷൻ ഓഫ് ഡാളസ് സെക്രട്ടറി അനശ്വരം മാമ്പിള്ളി.ആമുഖ പ്രസംഗം നടത്തി സൈമൺ ജേക്കബ് ,സ്വാഗതവും പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ നന്ദിയും പറഞ്ഞു.ഐ വര്ഗീസ്,ഫ്രാൻസിസ് തോട്ടത്തിൽ ,മൻജിത് കൈനിക്കര , പീറ്റർ നെറ്റോ ,എ പി ഹരിദാസ്,ബേബി കൊടുവത്തു,ദീപക് നായർ , ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്‌സാസ് പ്രസിഡന്റ് സിജു വി ജോർജ്, പി സി മാത്യു,തോമസ് ചിറയിൽ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്കു കോർണർ കെയർ ഹോസ്പിസ് സ്‌പോൺസറായിരുന്നു..പരിപാടിയിൽ പങ്കെടുത്തവർക്ക് സംഘാടകർ ഉച്ച ഭക്ഷണവും ക്രമീകരിച്ചിരുന്നു.ലേഖ നായർ പരിപാടികൾ നിയന്ത്രിച്ചു.