- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അധികാരമല്ല ,മറിച്ചു കോൺഗ്രസിന് കരുത്തുറ്റ അടിത്തറ കെട്ടിയുയർത്തുയെന്നതാണ് എന്റെ ലക്ഷ്യം , കെ സുധാകരൻ
ഷിക്കാഗോ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്ടായി ചുമതല ഏൽക്കുമ്പോൾ എനിക്ക് രാഷ്ട്രീയത്തിൽ ഒരു ലക്ഷ്യമേ ഉണ്ടായിട്ടുള്ളൂ. കേരളത്തിലെ കോൺഗ്രസിന് കരുത്തുറ്റ ഒരു പ്രതലമുണ്ടാക്കി കെട്ടിപ്പൊക്കുക എന്നത്. അധികാരം എന്റെ ഒരു മോഹമായിരുന്നില്ല. മുഖ്യമന്ത്രിയാകാനൊന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല. ആ ആഗ്രഹത്തിനും വേണ്ടിയുള്ള പോരാട്ടവും ഞാൻ നടത്തിയിട്ടുമില്ല. ഇപ്പോഴും നടത്തുന്നുമില്ല. എനിക്ക് പാർട്ടിയാണ് വലുത്.
ജനാധിപത്യ മതേതര ശക്തികൾ ഇന്ത്യൻ രാഷ്ട്രീയമണ്ഡത്തിൽ സ്ഥാനം ഉറപ്പിക്കുമ്പോൾ അതിന്റെ പിറകിൽ കേരളത്തിൽ അതിനൊരു സമൂഹം, അതിനൊരു പ്രസ്ഥാനം കൂടെ ഉണ്ടാകണമെന്ന് ദൃഢനിശ്ചയമാണ് എന്റെ രാഷ്ട്രീയദർശനത്തിന്റെ അടിത്തറ. അത് വച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രവർത്തനവുമായിട്ടാണ് ഞാൻ മുമ്പോട്ടു പോകുന്നത്.അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് ഷിക്കാഗോയിൽ തിങ്കളാഴ്ച എത്തിച്ചേർന്ന കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരനു ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസിയുഎസ്എ) ആഭിമുഖ്യത്തിൽ ജനുവരി 1 നു പുതുവർഷദിനത്തിൽ വൈകീട്ട് 6 നു ഡെസ്‌പ്ലൈൻസ് ക്‌നാനായ സെന്ററിൽ ഏർപ്പെടുത്തിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യമായിട്ടാണ് അമേരിക്കയിൽ എത്തുന്നത്. അവിടെ ആദ്യമായി കെപിസിസി യൂടെ ഒരു പോഷക സംഘടന സംഘടന സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ ഞാൻ സംസാരിക്കുന്നു. ഒരു പാടു കാലത്തിന്റെ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഇത്. ആ സാക്ഷാത്കാരമൊരുക്കിയ ഇതിന്റെ സംഘാടകർക്ക് ഞാൻ നന്ദി പറയുകയാണ്.വളരെ ചെറിയ പ്രായത്തിൽ തന്നെ കോൺഗ്രസിലേക്ക് കടന്നു വന്നയാളാണ് ഞാൻ. 1957ൽ ശങ്കരൻ നമ്പൂതിരിപാടിന്റെ മന്ത്രിസഭ. ആ മന്ത്രിസഭയോടനുബന്ധിച്ച് വ്യാപകമായ അക്രമം കേരളത്തിൽ ഉണ്ടായപ്പോൾ അന്ന് അങ്കമാലിയിൽ ഗ്ലോറി എന്നൊരു ഗർഭിണിയെ വെടിവെച്ചുകൊന്ന ഒരു സംഭവം നിങ്ങളുടെ മനസ്സിൽ കിടപ്പുണ്ടാവും. അന്നെനിക്ക് ഒമ്പത് വയസാണ്. അന്ന് എന്നോടൊപ്പമുള്ള പത്തുമുപ്പതു കുട്ടികളെ കൂട്ടി പ്രകടനം നയിച്ചുപോയ ആളാണ്. അന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് എന്റെ നാട്. അന്ന് അങ്ങനെ പോകുമ്പോൾ സിപിഎം. ന്റെ ഗുണ്ടകൾ അക്രമിച്ചു. ഞങ്ങൾ ചിതറി ഓടിയ കഥകൾ മനസ്സിനകത്ത് തങ്ങി നിൽക്കുന്നു. ആ ഓർമ്മയിൽ നിന്നും വളർന്നു വന്ന രാഷ്ട്രീയമാണ് എന്റെ രാഷ്ട്രീയം. എന്റെ അച്ഛനൊക്കെ പ്രാദേശിക കോൺഗ്രസിന്റെ നേതാക്കന്മാരാണ്.ഒരു രാഷ്ട്രമായി ഇന്ത്യയെ മാറ്റാൻ നമുക്ക് സാധിച്ചുവെന്നും കെ. സുധാകരൻ പറഞ്ഞു.
കേരള രാഷ്ട്രീയത്തെകുറിച്ച് പരാമർശിച്ച സുധാകരൻ പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും ഖജനാവിൽ നിന്നും കോടികൾ ചിലവഴിച്ചു നടത്തുന്ന നവകേരളധൂർത്തു യാത്രക്കെതിരെയും ആഞ്ഞടിച്ചു.സമാധാനപരമായി ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവണതയാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നും നവകേരളയാത്ര ഗുണ്ടാ യാത്രയാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കൂട്ടിച്ചേർത്തു
കെപിസിസിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള പ്രവാസി പോഷക സംഘടനയാണ് ഒഐസിസി. അതുപോലെ എഐസിസിയുടെ കീഴിലുള്ള സംഘടനയാണ് ഐഒസി.അമേരിക്കയിലെ ഈ രണ്ടു സംഘടനകളും കൂട്ടായ പ്രവർത്തന ങ്ങളിൽ കൂടി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തമാക്കുവാനുള്ള പ്രവർത്തങ്ങളിൽ പങ്കു ചേരണം. 2024 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലും 2026 ലെ കേരളാ നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസ്സും സഖ്യ കക്ഷികളും ജയിച്ചേ മതിയാവൂ. അതിനുള്ള പോരാട്ടം ശക്തമാക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.
ഒഐസിസിയുഎസ്എ ഷിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ലൂയി ഷിക്കാഗോയുടെ അധ്യക്ഷത വഹിച്ചു. അമേരിക്കയിലെ ആദ്യ സന്ദർശനത്തിനു എത്തിയ നേതാവിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അധ്യക്ഷൻ പറഞ്ഞു.
ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയായിരുന്നു നേതാക്കളെ വരവേറ്റത്. അലോന ജോർജ് അമേരിക്കൻ - ഇന്ത്യൻ ദേശീയ ഗാനമാലപിച്ചു
നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. 1893 ലെ സ്വാമി വിവേകാന്ദന്റെ ലോകപ്രശസ്ത പ്രഭാഷണം നടന്ന ഷിക്കാഗോ, 1886 ൽ മെയ് മാസം ഷിക്കാഗോയിൽ നടന്ന തൊഴിലാളി സമരവും റാലിയും ലോകത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതി വച്ചിരിക്കുന്നു. ആ മണ്ണിലേക്കാണ് കോൺഗ്രസ് വിപ്ലവ നായകന്റെ വരവ്. കെ സുധാകരൻ കോൺഗ്രസ് പോരാളികൾക്ക് പകർന്നു നൽകിയ ഇംഗ്ലീഷ് പദം 'NO COMPROMISE' എന്നും ആവേശം പകർന്നു നൽകുന്നുവെന്ന് തന്റെ ആവേശഭരിതമായ സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി പറഞ്ഞു.
കെ. സുധാകരന്റെ ലാളിത്യമാണ് അദേഹത്തിന്റെ തെളിച്ചമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിപോകുമ്പോൾ നിറകണ്ണുകളോടെ നിൽക്കുന്ന അമ്മ. തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ലാത്ത ഭാര്യ, കുഞ്ഞുങ്ങൾ. അവരെ സാക്ഷിനിർത്തിയാണ് ഇറങ്ങിപോകുന്നത്. ഇന്നത്തെ കെ.എസ്.യു. അല്ല. പഴയ കെ.എസ്.യു.വിനെപ്പറ്റിയാണ് പറയുന്നത്. അദ്ദേഹം തിരിച്ചുവരുന്നത് കാത്തിരിക്കുന്ന കുടുംബത്തിലെ അംഗങ്ങളുടെ മാനസികാവസ്ഥ നമ്മൾക്ക് ഊഹിക്കാവുന്നതാണ് ജെയിംസ് കൂടൽ അനുസ്മരിച്ചു.
മൂന്നുപ്രാവശ്യമാണ് സിപിഎം.ന്റെ കാപാലികർ ബോംബെറിഞ്ഞ് കൊല്ലുവാൻ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ഇടത്തും വലതും നിന്ന ഇരുപത്തെട്ടോളം ചെറുപ്പക്കാരെ വെട്ടിനുറുക്കി. ആ കുടുംബത്തെ ഹൃദയത്തോടു ചേർത്തു നിർത്തുകയാണിപ്പോഴും അദ്ദേഹം. അത്ര തീക്ഷണമായ രാഷ്ട്രീയ പ്രവർത്തനം നടത്തി കേരളത്തിലെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ് കെ.സുധാകരൻ. കേരളത്തിലെ ജനങ്ങളാണ്‌കെപിസിസി. പ്രസിഡന്റായി കെ.സുധാകരൻ വേണമെന്ന ആവശ്യം ഉന്നയിച്ചത്. അതോടെ കോൺഗ്രസ് നേതൃത്വത്തിന് മറ്റ് മാർഗ്ഗമില്ലാതെ വന്നു. പിണറായി വിജയനെ പോലെ ഒരു ഏകാധിപതി ഭരിക്കുന്ന കേരളത്തിൽ കോൺഗ്രസിനെ തിരിച്ചുകൊണ്ടുവരിക എന്നൊരു വലിയ ദൗത്യമാണ് നമ്മുടെ പ്രിയപ്പെട്ട നേതാവിനെ ഏൽപിച്ചിരിക്കുന്നത്. ? ഇന്ന് കേരളത്തിൽ കോൺഗ്രസ് - കെ.എസ്.യു പ്രസ്ഥാനം, യുവജനപ്രസ്ഥാനം, മഹിളപ്രസ്ഥാനം സഹകരണസംഘങ്ങൾ തുടങ്ങിയ എല്ലാ മേഖലയിലും കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. കാരണം കെ. സുധാകരനെ പോലെ ഒരു നായകനുള്ളതിനാലാണെന്നും ജെയിംസ് കൂടൽ പറഞ്ഞു.
ഒരു കാലത്തു മാർക്‌സിസ്റ്റ് പാർട്ടിയുടെ പാർട്ടി ഗ്രാമങ്ങൾക്ക് പ്രസിദ്ധി നേടിയ കണ്ണൂരിന്റെ മണ്ണിനെ കോൺഗ്രസ് മണ്ണാക്കി മാറ്റിയ ആരാധ്യനായ നേതാവ്. നെഞ്ചുറപ്പുള്ള, നിര്ഭയനായി കൊണ്‌ഗ്രെസ്സിനെ നയിക്കുന്ന കെ.സുധാകരനെ പ്രസിഡന്റയി ചുമതലയേറ്റത്തിന്റെ ശേഷം നടന്ന ഉപ തിരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല വിജയം, കോൺഗ്രസ് വിദ്യാർത്ഥി സംഘണ്ടനകൾക്കു എത്തി നോക്കാൻ പോലും കഴിയാതിരുന്ന കേരളത്തിലെ നിരവധി കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും കെഎസ്യൂ വിനു ഉജ്ജ്വല വിജയം, പ്രസിഡന്റിന്റെ കരങ്ങൾക്ക് ശക്തി പകരാൻ ഒഐസിസി യൂഎസ്എ ഉണ്ടായിരിക്കുമെന്ന് നാഷണൽ പ്രസിഡണ്ട് ബേബി മണ ക്കുന്നേൽ പറഞ്ഞു.
ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററിവും മലയാളിയുമായ കെവിൻ ഓലിക്കൽ, ക്‌നാനായ ഇടവക വികാരി ഫാ. ബിൻസ് ചെത്തെലിൽ, ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ്, ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജെസ്സി റിൻസി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.സീനിയർ അംഗം ഇലക്കാട്ടു കെ സുധാകരനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിന്റെ 139 ജന്മദിനത്തോടനുമ്പന്ധിച്ചു ജന്മ ദിന കേക്കും മുറിച്ചു.
സ്വതസിദ്ധമായ ശൈലിയിൽ ഉജ്വലമായ വാക്കുകൾ കൊണ്ട് എംസി ചെയ്ത ചാപ്റ്റർ ജനറൽ സെക്രെട്ടറി സിനു പാലക്കാത്തടം സമ്മേളനത്തിനു മികവ് നൽകി.
നോർത്തേൺ റീജിയണൽ സെക്രട്ടറി സജി കുര്യൻ നന്ദി അറിയിച്ചു. നാഷണൽ വൈസ് ചെയർമാൻ ഡോ.അനുപം രാധാകൃഷ്ണൻ, നോർതേൺൺ റീജിയണൽ ചെയർമാൻ ഡോ. സാൽബി പോൾ ചേന്നോത്ത്, ഗ്ലാഡ്സൺ വർഗീസ്, ലൂയി ഷിക്കാഗോ, സിനു പാലാക്കാത്തടം, സജി കുര്യൻ, ജിബു സാം തുടഗിയവരുടെ നേതൃത്തിലുള്ള വിവിധ കമ്മിറ്റികൾ സമ്മേളനത്തിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവർത്തിച്ചു.