- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് കേരള അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം-ഫെബ്രുവരി 3നു
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ വാർഷിക ജനറൽ ബോഡി യോഗം 2024 ഫെബ്രുവരി 3 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് കേരള അസോസിയേഷൻ ഓഫീസ് ഹാളിൽ ആരംഭിക്കും. മുൻ പ്രസിഡന്റ് സ്വാഗതമാശംസിക്കുകയും സെക്രട്ടറി വാർഷിക റിപ്പോർട്ടും, ട്രഷറർ വാർഷീക കണക്കും അവതരിപ്പിക്കും തുടർന്ന് ഒഴിവുവന്ന രണ്ട് ബോർഡ് ഓഫ് ട്രസ്റ്റികളെ പൊതുയോഗത്തിൽ ഹാജരായ അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കും.2023 വർഷത്തെ കണക്കും റിപ്പോർട്ടും ചർച്ചചെയ്തു പാസ്സാക്കിയതിനുശേഷം പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചുമതലയേൽക്കും 2024 ലെ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കലണ്ടർ,2024-ലെ ബജറ്റ് നിർദ്ദേശം എന്നിവ അവതരിച്ചു് ചർച്ച ചെയ്യും.ഈ സുപ്രധാന മീറ്റിംഗിൽ വ്യക്തിപരമായി പങ്കെടുക്കുന്നത് ഉറപ്പാക്കണമെന്നു കെഎഡി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി അനശ്വർ മാമ്പിള്ളി അറിയിച്ചു
മൂന്ന് പതീറ്റാണ്ടുകൾക്കു ശേഷം ബാലറ്റിലൂടെ അധികാരത്തിലെത്തിയ പുതിയ ഭരണസമിതി കേരള അസോസിയേഷന്റെ നാളിതുവരെയുള്ള പ്രവർത്തന രീതികളിൽ സമൂലമാറ്റമാണ് വാഗ്ദ്ദാനം ചെയ്തിരിക്കുന്നത്.രണ്ടായിരത്തിൽ പരം അംഗങ്ങളുള്ള അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ പൂർണമായും വ്യക്തി താൽപര്യങ്ങൾക്കു ഉപരിയായി അംഗങ്ങളുടെ അഭിപ്രായങ്ങൾ മാനിച്ചും വിധേയമായിട്ടുമായിരിക്കും തീരുമാനങ്ങൾ കൈകൊള്ളുകയെന്നു പുതിയ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ പറഞ്ഞു. ഡള്ളസ്-ഫോർത്തവർത്ത് മെട്രോപ്ലെക്‌സിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി സഹകരിപ്പിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും പ്രദീപ് പറഞ്ഞു.