ഷിക്കാഗോ: നോർത്ത് അമേരിക്കയിലുള്ള മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ സെൻട്രൽ റീജിയൻ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനം ആഘോഷിക്കുന്നു. മാർച്ച് 9 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി ഹാളിൽ (7800 Lynos Street, Morton Grove) വച്ചാണ് പരിപാടികൾ നടക്കുക.

ഫോമ സെൻട്രൽ റീജിയൻ ആർ.വി.പി ടോമി എടത്തിലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫോമ നാഷണൽ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം എന്നിവർ ഉൾപ്പടെ ഫോമയുടെ വിവിധ നേതാക്കൾ പങ്കെടുക്കുന്നതാണ്. ഇതോടൊപ്പം ഓഗസ്റ്റ് 8 മുതൽ 11 വരെ പുന്റാകാനായിൽ വച്ച് നടത്തുന്ന നാഷണൽ കൺവൻഷന്റെ കിക്കോഫും നടത്തുന്നതാണ്.

ഫോമ സെൻട്രൽ റീജിയൻ വിമൻസ് ഫോറം ചെയർപേഴ്സൺ ആഷാ മാത്യുവിന്റെ നേതൃത്വത്തിൽ വനിതാ ദിനാഘോഷങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. Empwer Her: A Celebration of Style and Inclusion എന്ന പേരിൽ നടത്തുന്ന മെഗാ ഫാഷൻഷോ ഇതിന്റെ ഒരു പ്രധാന പരിപാടിയാണ്. ചെയർപേഴ്സൺ ആഷാ മാത്യു, കോർഡിനേറ്റേഴ്സായ ജൂബി വള്ളിക്കളം, റോസ് വടകര, ശ്രീജ നിഷാദ്, ജിനു ടോം, ലിന്റ ജോളീസ്, ശ്രീദേവി പണ്ടാല, ലിസി പീറ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. മാർച്ച് 9-ന് നടക്കുന്ന ഈ ആഘോഷങ്ങളിലേക്ക് ഏവരേയും കുടുംബ സമേതം ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.