റ്റാമ്പാ : പതിനൊന്നാം വർഷത്തിലേക്കു കടക്കുന്ന റ്റാമ്പായിലെ മലയാളി ഹിന്ദു കൂട്ടായ്മയായ ആത്മയുടെ 2024 കമ്മിറ്റി നിലവിൽ വന്നു. ചാരിറ്റി പ്രവർത്തനങ്ങളിലും യുവജനങ്ങൾക്കായുള്ള പ്രവർത്തനങ്ങളിലും വളരെയധികം മാതൃകാപരമായ പ്രവർത്തനങ്ങളാണ് രണ്ടായിരത്തി പതിമൂന്നു മുതൽ ആത്മ നടത്തിക്കൊണ്ടു വരുന്നത്. ഏകദേശം നൂറ്റി അൻപതിലധികം സജീവ കുടുബാംഗങ്ങളുള്ള ആത്മ റ്റാമ്പായിലെ എല്ലാ സാംസ്‌കാരിക പ്രവർത്തനങ്ങളിലും മുന്പന്തിയിലുണ്ട്.

ആത്മയുടെ 2024 പ്രവർത്തക സമിതി അഷീദ് വാസുദേവന്റെയും , അരുൺ ഭാസ്‌കറിന്റെയും നേതൃത്വത്തിൽ ചുമതലയേറ്റു. ഇവരാണ് 2024 ലെ ആത്മ ഭാരവാഹികൾ
അഷീദ് വാസുദേവൻ - പ്രസിഡന്റ്, പ്രവീൺ ഗോപിനാഥ് - വൈസ് പ്രസിഡന്റ്, അരുൺ ഭാസ്‌കർ - സെക്രട്ടറി, ശ്രീജേഷ് രാജൻ - ജോയിന്റ് സെക്രട്ടറി , രാജി രവീന്ദ്രൻ - ട്രഷറർ , മീനു പത്മകുമാർ - ജോയിന്റ് ട്രഷറർ

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
അജു മോഹൻ, അഞ്ചു ഡേവ്, ചന്ദന പ്രദീപ്, പൂജ വിജയൻ, രേഷ്മ ധനേഷ്, ഷിബു തെക്കടവൻ ശ്യാമിലി സജീവ്, സൗമ്യ രഞ്ജിത്, ശ്രീരാജ് നായർ

ആത്മ വിമൻസ് ഫോറം
ആത്മയിലെ സ്ത്രീകളുടെ പ്രവത്തനങ്ങളിൽ ഊന്നൽ നൽകുന്ന ലീഡർഷിപ് ഗ്രൂപ്പ് ആയ ആത്മ വിമൻസ് ഫോറം ഈ വര്ഷം പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ നോക്കുന്നു. 2024 വിമൻസ് ഫോറം - ലക്ഷ്മി രാജേശ്വരി, സരിക സുമ, ഷിംല തിരുവോത്ത്, സുബിന ഭാസ്‌കർ, വിജി ബോബൻ, വിശാഖ രാമൻ