- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് അഭിലാഷ് ജോൺ , ബിനു മാത്യു , ഫിലിപ്പോസ് ചെറിയാൻ നേതൃത്വം
ഫിലാഡൽഫിയ: പെൻസിൽവാനിയ. ന്യൂ ജേഴ്സി, ഡെലവർ സംസ്ഥാനങ്ങളിലെ
മലയാളികളുടെ വലിയ കൂട്ടയ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റ്റെചെയർമാനായി അഭിലാഷ് ജോൺ, സെക്രട്ടറിയായി ബിനു മാത്യു, ട്രഷററായിഫിലിപ്പോസ് ചെറിയാൻ എന്നിവർ തേരു നയിക്കും. ട്രൈസ്റ്റേറ്റ് ഏരിയയിലെപതിനഞ്ചിൽ പരം പ്രമുഖ സാംസ്കാരിക, സാമൂഹിക, പ്രാദേശികസംഘടനകളുടെ കൂട്ടായ്മയായ ടി കെ എഫ് ന്റ്റെ തിരഞ്ഞെടുപ്പ്ഏകകണ്ഠേനയായിരുന്നു.
ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട അഭിലാഷ് ജോൺ TKF ലും അതുപോലെ CIMIO
യിലും സംഘനാ പാടവത്തിലൂടെ കഴിവു തെളിയിച്ചുട്ടൂള്ള വ്യെക്തിയാണ്.
കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തു വൈസ് പ്രെസിഡെന്റ്റ് ആയി രാഷ്ട്രീയ
രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട്.സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ബിനു മാത്യു TKF ലും അതുപോലെ ഫ്രണ്ട്സ്ഓഫ് തിരുവല്ലയിലും പ്രോഗ്രാം കോഡിനേറ്റർ എന്ന നിലയിൽ പ്രേവർത്തനമികവു തെളിയിച്ചുട്ടുണ്ട്. വിദ്യാർത്ഥി രാഷ്ട്രീയത്തിലും ബാലജന സഖ്യത്തിലും
പ്രേവർത്തന പരിചയം ഉണ്ട്. ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിൽ സജീവ
പ്രവർത്തകനാണ്.
ട്രെഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് ചെറിയാൻ TKF ന്റ്റെ മുൻചെയർമാൻ, പമ്പ അസോസിഷൻ, ഫ്രണ്ട്സ് ഓഫ് തിരുവല്ല എന്നിവയുടെപ്രെസിഡെന്റ്റ് എന്നീ നിലകളിൽ പ്രെശംസനീയമായ പ്രെവർത്തനം കാഴ്ചവച്ചിട്ടുണ്ട്. ഫിലാഡൽഫിയയിലെ സാമുദായിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമാണ്.വൈസ് ചെയർപേഴ്സൺ ആയി സുരേഷ് നായർ സാജൻ വർഗീസ്അലക്സ് തോമസ് ജോർജ് ഓലിക്കൽ സുധ കർത്താ എന്നിവരും ജോയിൻസെക്രട്ടറി ആയി ജോൺ പണിക്കർ ജോയിൻ ട്രഷറർ ആയി രാജൻ
സാമുവൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു..
TKF ന്റ്റെ 2024 ലെ വിവിധ പ്രവർത്തനങ്ങളുടെ ചെയർ പേഴ്സൻസുംകോഡിനേറ്റർസും ആയി തിരഞ്ഞെടുക്കപ്പെട്ടവർഓണാഘോഷം ചെയർമാൻ - ജോബി ജോർജ്പ്രോഗ്രാം കോഡിനേറ്റർ - വിൻസന്റ് ഇമ്മാനുവേൽകേരള ഡേ ചെയർമാൻ - ജോർജ് നടവയൽ
പി ആർ ഓ - സുമോദ് തോമസ് നെല്ലിക്കാല
അവാർഡ് കമ്മറ്റി ചെയർമാൻ - റോണി വർഗീസ്
കർഷക രത്ന കമ്മിറ്റി ചെയർമാൻ - ജോർജുകുട്ടി ലൂക്കോസ്
ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് പിന്നീട് തിരഞ്ഞെടുപ്പ് നടക്കുമെന്ന് നിയുക്ത
ചെയർമാൻ അഭിലാഷ് ജോൺ അറിയിച്ചു. ഓഗസ്റ്റ് 31ന് നടത്തപ്പെടുന്ന
ഓണാഘോഷ പരിപാടികൾക്ക് വേണ്ടിയുള്ള ക്രമീകരണം ഉടൻ തന്നെ
ആരംഭിക്കുമെന്ന് സെക്രട്ടറി ബിനു മാത്യു പറഞ്ഞു.
ഫിലാഡൽഫിയ എന്ന പേര് അന്വർഥമാക്കുന്നതുപോലെ തന്നെ ഏകോദര
സഹോദരങ്ങളെപ്പോലെ കഴിയുന്ന ഫിലഡൽഫിയയിലെ മലയാളി സമൂഹം ട്രൈ
സ്റ്റേറ്റ് ഏരിയയിലെ മുഴുവൻ മലയാളികളെയും ഒന്നിച്ച് ഒരു കുടക്കീഴിൽ
അണിനിരത്തിക്കൊണ്ട് നടത്തിവരുന്ന ഓണാഘോഷ പരിപാടികൾ ഈ വർഷവും
ഒരു ഉത്സവമാക്കി മാറ്റുന്നതിന് വേണ്ടി എല്ലാവരുടെയും സഹകരണം
അഭ്യർത്ഥിക്കുന്നതായി ഓണാഘോഷ ചെയർമാൻ ജോബി ജോർജ്ജ്, പ്രോഗ്രാം
കോഡിനേറ്റർ വിൻസന്റ് ഇമ്മാനുവൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ
അറിയിച്ചു.