ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ ഈ വർഷത്തെ ഓണാഘോഷം 'പൊന്നോണം 2022' വർണ്ണപ്പൊലിമയോടെ വിവിധ കലാപരിപാടികൾ ഉൾകൊള്ളിച്ച് സെപ്റ്റംബർ 17 നു കരോൾട്ടൺ ശ്രീ ഗുരുവായൂരപ്പൻ ടെംപിളിന്റെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.

ആഘോഷ പരിപാടികൽ രാവിലെ 10 മണിക്ക് ആരംഭിക്കും. ഓണാഘോഷ സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് രാജു കുറ്റിയിൽ അധ്യക്ഷനായിരിക്കും. സെക്രട്ടറിയുടെ ആശംസയോട് കൂടി ഓണാഘോഷ ചടങ്ങുകൾക്ക് തുടക്കമിടും.

ആഘോഷ വേദിയിൽ അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനായ വിവിധ സിനിമകളിൽ അഭിനയിച്ച പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ തമ്പി ആന്റണി മുഖ്യാതിഥിയും കോപ്പെൽ സിറ്റിയുടെ പ്രൊടെം മേയർ ആദരണീയനായ ബിജു മാത്യു ആഘോഷ വേദിയിലെ സ്‌പെഷ്യൽ ഗെസ്റ്റും ആയിരിക്കും.

ഡാളസിലെ മലയാളികളുടെ വിവിധ സംഘടനകളുടെ ചുക്കാൻ പിടിച്ചു നയിച്ച് കൊണ്ടിരിക്കുന്ന ഷിജു എബ്രഹാം ആശംസ അറിയിക്കും.

തുടന്ന് മാവേലി എഴുന്നള്ളത്,ചെണ്ടമേളം, റിഡം സ്‌കൂൾ ഓഫ് ഡാൻസിന്റെ അതി മേന്മമയേറിയ ഡാൻസും, ഡാളസ് ഗ്രുപ്പിന്റെ തിരുവാതിര, അലക്‌സാണ്ടർ പാപ്പച്ചൻ, സുകു വറുഗീസ്, നിഷ ജേക്കബ്, തുടങ്ങിയവരുടെ ഓണപ്പാട്ടുകളും അതി സുന്ദരമായ സ്‌കിറ്റുമായി തോമസ് കോട്ടയടി, എബിൻ മാത്യു എന്നിവരും ആഘോഷ പരിപാടികളിലെ മികവുറ്റതാക്കും. തുടർന്ന് വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും.

എല്ലാ ഡാളസ് മലയാളികളെയും ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അജയകുമാർ അറിയിച്ചു.