- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഓർമ്മ' ഇന്റർനാഷണൽ പ്രസംഗ മത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ ഇന്ന് കൂടി; ഹൈ സ്‌കൂൾ- കോളജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന മത്സരവിജയികളെ കാത്തിരിക്കുന്നത് മൂന്ന് ലക്ഷം രൂപയുടെ സമ്മാനങ്ങൾ
ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ അഥവാ 'ഓർമ്മ' ഓൺലൈനായി ഒരുക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരത്തിന് പ്രസംഗ മത്സരത്തിന്റെ രജിസ്ട്രേഷനുള്ള അവസാന തിയതി ഇന്ന്.ഹൈ സ്‌കൂൾ- കോളജ് വിദ്യാർത്ഥികൾക്കുള്ള മത്സരമാണിത്. ഒൻപതാം ക്ലാസ് മുതൽ ഡിഗ്രി ഫൈനൽ ഇയർ വരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. 2022 നവംബർ 15 മുതൽ 2023 ഓഗസ്റ്റ് 7 വരെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഫെബ്രുവരി 28 വരെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്.
മത്സരത്തിലേക്കുള്ള എൻട്രികൾ വന്നുകൊണ്ടിരിക്കുകയാണ്. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഗൂഗിൾ ഫോം ഉപയോഗിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കി പ്രസംഗ വീഡിയോ അയച്ചു നൽകണം. www.ormaspeech.com എന്ന സൈറ്റിൽ ഇതു സംബന്ധിച്ച വിശദമായ വിവരങ്ങൾ ചേർത്തിട്ടുണ്ട്. ഒന്നാം ഘട്ട പ്രസംഗങ്ങളിൽ നിന്ന് മികവിന്റെ അടിസ്ഥാനത്തിൽ, ഇംഗ്ലീഷ്-മലയാളം വിഭാഗങ്ങളിൽ നിന്നായി ഇരുപത് പേരെ വീതവും ഇരു വിഭാഗത്തിൽ നിന്നും ഒന്നു വീതം വൈൽഡ് കാർഡ് ജേതാക്കളെയുമാണ് രണ്ടാം ഘട്ട മത്സരത്തിലേക്ക് തിരഞ്ഞെടുക്കുന്നത്.
ഇതിൽ നിന്ന് തിരഞ്ഞെടുക്കുപ്പെടുന്നവരെ ഫൈനൽ റൗണ്ടിന് അർഹരാക്കും. ഫൈനൽ റൗണ്ടിൽ നിന്നാണ് പുരസ്‌കാരങ്ങൾക്കും മെഗാ ക്യാഷ് അവാർഡുകൾക്കുമുള്ള പ്രസംഗകരെ നിശ്ചയിക്കുക.
മൂന്നു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഓർമാ ഒറേറ്റർ ഓഫ് ദി ഇയർ-2023 പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപാ സമ്മാനം ലഭിക്കും. മലയാളത്തിലും ഇംഗ്ളീഷിലുമായി ഒന്നാം സമ്മാന വിജയികൾക്ക് അര ലക്ഷം രൂപാ വീതം സമ്മാനിക്കും. കാൽ ലക്ഷം രൂപാ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും പതിനയ്യായിരം രൂപാ വീതമുള്ള രണ്ട് മൂന്നാം സമ്മാനങ്ങളും നൽകും.
ഡോ. അബ്ദുൾ കലാം പുരസ്‌കാരത്തിനുള്ള വിദ്യാ-കലാലയത്തെയും മത്സരത്തിലൂടെ കണ്ടെത്തും. മെഗാ ക്യാഷ് അവാർഡുകൾ നേടാൻ കഴിയാത്തവരും എന്നാൽ മികച്ച പ്രസംഗം കാഴ്‌ച്ച വയ്ക്കുന്നവരുമായ പ്രസംഗകർക്കെല്ലാം പ്രോത്സാഹന ക്യാഷ് അവാർഡുകൾ നൽകും.
ഭാരത സ്വാതന്ത്ര്യ വജ്ര ജൂബിലി ആഘോഷങ്ങളുടെ തുടർഭാഗമായി, ആസാദി കാ അമൃത് മഹോത്സവിനെആദരിച്ചാണ്, ഓർമ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം അന്താരാഷ്ട്ര തലത്തിൽ പ്രസംഗ മത്സര പരമ്പര ഒരുക്കുന്നത്. 2023 ഓഗസ്റ്റിൽ ഇന്ത്യൻ സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ നടക്കുന്ന ഓർമ്മ ഇന്റർനാഷനൽ സമ്മേളനത്തിൽ വച്ച് ക്യാഷ് അവാർഡുകളും പുരസ്‌കാര ഫലകങ്ങളും പുരസ്‌കാര പത്രങ്ങളും സമ്മാനിക്കും. നേരിട്ടു പങ്കെടുക്കാൻ കഴിയാത്ത വിജയികൾക്ക് സമ്മാനങ്ങൾ അയച്ചു നൽകും.
അമേരിക്കയിൽ ഹൈസ്‌കൂൾ അദ്ധ്യാപകനും മോട്ടിവേറ്റർ എഡ്യൂക്കേറ്ററുമായ ജോസ് തോമസ് ചെയർമാനായുള്ള ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രൊമോഷൻ ഫോറമാണ് മത്സരത്തിന് നേതൃത്വം നൽകുന്നത്. ഡോ. ഫ്രെഡ് മാത്യൂ മുണ്ടയ്ക്കൽ (എറണാകുളം വിസാറ്റ് ആട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ), ഷൈൻ ജോൺസൺ (റിട്ടയേഡ് ഹെഡ് മിസ്ട്രസ്സ് തേവര സേക്രഡ് ഹാർട് ഹയർ സെക്കൻഡറി സ്‌കൂൾ), കുവൈറ്റിലെ പ്രശസ്ത സാമൂഹ്യ പ്രവർത്തകനായ ചെസ്സിൽ ചെറിയാൻ കവിയിൽ, കേരളത്തിലെ യുവ സാമൂഹ്യ പ്രവർത്തകനും ഗാന്ധി ഫൗണ്ടേഷൻ ചെയർമാനുമായ എബി ജോസ്, നഴ്സിങ്ങ് രംഗത്ത് പ്രവർത്തന മികവുള്ള ഷിജി സെബാസ്റ്റ്യൻ (കെഎസ്എ) എന്നിവരാണ് ഓർമാ ടാലന്റ് പ്രൊമോഷൻ അംഗങ്ങൾ. ജോർജ് നടവയൽ (പ്രസിഡന്റ്), ഷാജി അഗസ്റ്റിൻ (ജനറൽ സെക്രട്ടറി), ജോസ് ആറ്റുപുറം (ട്രസ്റ്റീ ബോർഡ് ചെയർമാൻ), റോഷിൻ പ്ളാമൂട്ടിൽ (ട്രഷറർ), ഡോ. ജോർജ് എബ്രാഹം (ട്രസ്റ്റീ ബോർഡ് പ്രസിഡന്റ്), ജോയി. പി വി (ട്രസ്റ്റീ ബോർഡ് സെക്രട്ടറി) എന്നിവർ എക്സ് ഒഫിഷ്യോ അംഗങ്ങൾ.