ഡാളസ് :സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച്, ഡാളസ് വാര്‍ഷിക കണ്‍വെന്‍ഷനും (വെള്ളിയും ശനിയാഴ്ചയും 6:30 P.M ) 36-മത് ഇടവക ദിന ആഘോഷവും ജൂലൈ 26 മുതല്‍ 28 വരെ നടക്കുന്നതാണ്.മലങ്കര യാക്കോബായ സുറിയാനി സഭ അഭിവന്ദ്യ സഖറിയാസ് മോര്‍ ഫിലോക്‌സിനോസ് മെത്രാപ്പോലീത്തയാണ് മുഖ്യാഥിതി

വെരി റവ. സ്‌കറിയ എബ്രഹാം ശനിയാഴ്ച രാവിലെ 10:00 നും ഞായറാഴ്ച രാവിലെ 9.30-നും വിശുദ്ധ കുര്‍ബാനക്കു മുഖ്യ കാര്‍മീകത്വം വഹിക്കും.ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്കു ശേഷം പാരിഷ് ദിനാചരണവും നടക്കും. എല്ലാവരെയും കണ്‍വെന്‍ഷനിലേക്കും ക്ഷണിക്കുന്നതായി റവ. ഷൈജു സി ജോയ്
കൂടുതല്‍ വിവരങ്ങള്‍ക്കു
സെക്രട്ടറി അജു മാത്യു 214 554 2610 ,ട്രസ്റ്റി എബി തോമസ് 214 727 4684