ഹ്യുസ്റ്റണ്‍/യു.എസ് : ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കായി മെച്ചപ്പെട്ട ചികിത്സാരീതികള്‍ നടപ്പിലാക്കി മാതൃക സൃഷ്ടിച്ച കൊച്ചി പ്രയത്‌ന സെന്റര്‍ ഫോര്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് ഡയറക്ടറും ഓള്‍ ഇന്ത്യ ഒക്കുപ്പേഷനല്‍ തെറാപ്പി അസോസിയേഷന്‍ സെക്രട്ടറിയുമായ ഡോക്ടര്‍ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിക്ക് അമേരിക്കയിലെ മിസോറി സിറ്റി വിവിധ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു.

മിസോറി സിറ്റി മേയറും മലയാളിയുമായ റോബിന്‍ ഇലക്കാട്ട് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. മിസോറി സിറ്റി കളക്ടര്‍ എയ്ഞ്ചല്‍ ജോണ്‍സ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കുട്ടികള്‍ക്കായുള്ള മാനസികാരോഗ്യ മേഖലയില്‍ കേരള ജനതയ്ക്ക് അഭിമാനിക്കാന്‍ കഴിയുന്ന വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയെ ആദരിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലയ്ക്കാട്ട് പറഞ്ഞു.

കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതിലൂടെ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന അമേരിക്കന്‍ മേയറാണ് റോബിന്‍ ഇലക്കാട്ട്.