- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- USA
- /
- Association
ഡോ. മധു നമ്പ്യാരുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വോട്ടുപാട്ട് സംഘടിപ്പിക്കുന്നു
വാഷിംങ്ടണ്‍ : ഫോമ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. മധു നമ്പ്യാരുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വോട്ടുപാട്ട് പാട്ടുത്സവം സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രശസ്ത നാടന്‍പാട്ട് കലാകാരന്മാര് ഒരുക്കുന്ന ഈ സംഗീശില്പ്പം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് അരങ്ങേറുക. ഓഗസ്റ്റ് ഒന്നിന് രാത്രി 8.30 മുതലാണ് പരിപാടികള്‍ക്ക് തുടക്കമാവുക.
വ്യത്യസ്തമായ നാടന്‍പാട്ടുകളുടെ അവതരണം, കലകളെ പരിചയപ്പെടുത്തല്‍ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടും. പ്രേക്ഷകര്‍ ആവശ്യപ്പെടുന്ന പാട്ടുകളുടെ അവതരണവും ഉണ്ടാവും. നിരവധി വേദികളിലൂടെ ശ്രദ്ധേയരായ നാടന്‍പാട്ടു കലാകാരന്മാരുടെ കൂട്ടായ്മയാണ് വോട്ടുപാട്ടില് നിറഞ്ഞാടുക.
സമയം : ഓഗസ്റ്റ് ഒന്ന്. രാത്രി 8.30 (EST)
ഇന്ത്യന്‍ സമയം : ഓഗസ്റ്റ് രണ്ട്, രാവിലെ ആറിന്
ZOOM ID : 603 666 3630
Password : 648 886
Next Story