ഡാളസ് :അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഡാളസില്‍ വനിതാ സംവാദം മാര്‍ച്ച് 8 ശനി വൈകീട്ട് നാലര മുതല്‍ സംഘടിപ്പിക്കുന്നു.കേരള അസോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ കെഎഡി/ഐസിഇസി ഹാളില്‍( 3821 ബ്രോഡ്വേ ഗാര്‍ലന്‍ഡ്)പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ബഹു. ഡോ. ആനി പോള്‍ ലെജിസ്ലേറ്റീവ് വൈസ് ചെയര്‍ റോക്ക്ലാന്‍ഡ് കൗണ്ടി, ന്യൂയോര്‍ക്ക് മുഖ്യ പ്രഭാഷണം നടത്തും.

വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ശക്തി, പ്രതിരോധശേഷി, ഉള്ളിലുള്ള അവിശ്വസനീയമായ ശക്തി എന്നിവ ആഘോഷിക്കാന്‍ പ്രചോദനാത്മകമായ ഒത്തുചേരലിലാണ് വനിതാ സംവാദം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് .സംഘാടകര്‍ അറിയിച്ചു.

''ആക്ഷന്‍ ത്വരിതപ്പെടുത്തുക'' ക്ഷേമവും സ്വയം പരിചരണവും • സ്ത്രീ ആരോഗ്യ കരിയറും ബന്ധങ്ങളും • നെറ്റ്വര്‍ക്കിംഗ് എന്നെ വിഷയങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കും. ഡിഎഫ്ഡബ്ല്യു മെട്രോപ്ലെക്‌സില്‍ നിന്നുള്ള സ്ത്രീകളുടെ സാന്നിധ്യം ക്ഷണിക്കുന്നതായി സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ജെയ്സി ജോര്‍ജ് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അറിയിച്ചു