മിസോറി: സുഹൃത്തിന്റെ 9 വയസ്സുള്ള വളര്‍ത്തു പുത്രിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷത്തിന് ശേഷം കുറ്റം സമ്മതിച്ച പ്രതി ക്രിസ്റ്റഫര്‍ ലെറോയ് കോളിംഗ്സിനെ(49)ചൊവ്വാഴ്ച മിസോറിയില്‍ മാരകമായ കുത്തിവയ്പ്പിലൂടെ വധശിക്ഷയ്ക്ക് വിധേയമാക്കി

മിസോറിയിലെ ബോണ്‍ ടെറെയിലെ പോട്ടോസി കറക്ഷണല്‍ സെന്ററിലെ ഡെത്ത് ചേമ്പറില്‍ മറ്റ് സാക്ഷികള്‍ക്കൊപ്പം ഇരയായ 9 വയസ്സുള്ള റോവന്‍ ഫോര്‍ഡിന്റെ അമ്മയും വധ ശിക്ഷ നടപ്പാക്കുന്നതിന് ദൃക് സാക്ഷികളായിരുന്നു.

മിസോറി തെക്കുപടിഞ്ഞാറന്‍ ഗ്രാമമായ സ്റ്റെല്ലയില്‍ വളര്‍ന്നുവരുന്ന രണ്ട് പെണ്‍മക്കളുടെ പിതാവായ കോളിംഗ്‌സ്, 2007 നവംബര്‍ 3-ന് 9 വയസ്സുള്ള റോവനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ടു. കോടതി രേഖകള്‍ പ്രകാരം ഉറങ്ങിക്കിടന്ന റോവനെ അവളുടെ കിടപ്പുമുറിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി ട്രെയിലറിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

രാജ്യത്തെ ഏറ്റവും കൂടുതല്‍ വധശിക്ഷ നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നായ മിസോറിയിലെ നാലാമത്തെ തടവുകാരനായി ഈ വര്‍ഷം യുഎസില്‍ വധിക്കപ്പെട്ട 23-ാമത്തെ തടവുകാരനാണ് കോളിംഗ്‌സ്.വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി ചൊവ്വാഴ്ച ഗവര്‍ണര്‍ ഓഫീസിന് പുറത്ത് മിസോറിയക്കാരില്‍ നിന്ന് വധശിക്ഷ നിര്‍ത്തലാക്കണമെന്നു ആവശ്യപ്പെട്ടു ഒത്തുചേര്‍ന്നിരുന്നു