കാലിഫോര്‍ണിയ:അതീവ മാരകമായ 'ഡെത്ത് ക്യാപ്' കൂണുകള്‍ കഴിച്ച് വിഷബാധയേല്‍ക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍, കാട്ടുമാക്രോണുകള്‍ ഭക്ഷിക്കരുതെന്ന് കാലിഫോര്‍ണിയ ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

വിഷബാധയേറ്റ് ഇതുവരെ 4 പേര്‍ മരിക്കുകയും 39 പേര്‍ക്ക് ഗുരുതരമായി അസുഖം ബാധിക്കുകയും ചെയ്തു.വിഷബാധയേറ്റ മൂന്ന് പേര്‍ക്ക് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടിവന്നു.സാധാരണ ഭക്ഷ്യയോഗ്യമായ കൂണുകളോട് സാമ്യമുള്ളതിനാലാണ് ആളുകള്‍ ഇവ അബദ്ധത്തില്‍ പറിച്ചു കഴിക്കുന്നത്. വിദഗ്ധര്‍ക്ക് പോലും ഇവയെ തിരിച്ചറിയാന്‍ പ്രയാസമാണ്.

അപകടസാധ്യത: പാകം ചെയ്താലോ, ഉണക്കിയാലോ, ഫ്രീസ് ചെയ്താലോ ഇതിലെ വിഷാംശം നശിക്കില്ല.കഴിച്ച് 24 മണിക്കൂറിനുള്ളില്‍ വയറുവേദന, ഛര്‍ദ്ദി, അതിസാരം, തളര്‍ച്ച എന്നിവ പ്രകടമാകും. ഇത് കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ പൂര്‍ണ്ണമായും തകരാറിലാക്കും.

മഴക്കാലത്തിന് പിന്നാലെ ഇത്തരം കൂണുകള്‍ വ്യാപകമായി വളരുന്നതിനാലാണ് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.