- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോര്‍ത്ത് കരോലിനയില്‍ അഞ്ചാംപനി സ്ഥിരീകരിച്ചു: ജാഗ്രതാ നിര്‍ദ്ദേശം
ഗാസ്റ്റണ്‍ കൗണ്ടി:നോര്‍ത്ത് കരോലിനയില്‍ അഞ്ചാംപനി സ്ഥിരീകരിച്ചു. അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ 44 സംസ്ഥാനങ്ങളിലായി 2,065 പേര്‍ക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട് .
നോ ര്‍ത്ത് കരോലിനയിലെ ഗ്യാസ്റ്റണ്‍ കൗണ്ടിയിലൂടെ അഞ്ചാംപനി ബാധിച്ച വ്യക്തി യാത്ര ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം പകരാന്‍ സാധ്യതയുള്ള സമയത്താണ് ഇയാള്‍ പൊതുസ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
ഡിസംബര്‍ 26, വൈകുന്നേരം 5:30 മുതല്‍ 8:00 വരെ: മക്അഡന്‍വില്ലിലെ ക്രിസ്മസ് ടൗണ്‍ യുഎസ്എ (ഇവിടെ തുറസ്സായ സ്ഥലമായതിനാല്‍ രോഗം പകരാനുള്ള സാധ്യത കുറവാണെന്ന് അധികൃതര്‍ പറയുന്നു).
ഈ സ്ഥലങ്ങളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ജനുവരി 16 വരെ രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണമെന്ന് നോര്‍ത്ത് കരോലിന ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് അറിയിച്ചു.
രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് വായുവിലൂടെ ഈ രോഗം പകരുന്നത്. കടുത്ത പനി (104 ഡിഗ്രിയില്‍ കൂടുതല്‍).ചുമ, മൂക്കൊലിപ്പ്, കണ്ണ് ചുവക്കല്‍.രോഗം തുടങ്ങി 2-3 ദിവസത്തിനുശേഷം വായയ്ക്കുള്ളില്‍ കാണപ്പെടുന്ന ചെറിയ വെളുത്ത പാടുകള്‍മുഖത്ത് തുടങ്ങി ശരീരമാകെ പടരുന്ന ചുവന്ന തിണര്‍പ്പുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍ .
അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ 44 സംസ്ഥാനങ്ങളിലായി 2,065 പേര്‍ക്ക് അഞ്ചാംപനി സ്ഥിരീകരിച്ചിട്ടുണ്ട്. ലക്ഷണങ്ങള്‍ കണ്ടാല്‍ ആശുപത്രിയില്‍ പോകുന്നതിന് മുന്‍പ് ഡോക്ടറെ വിളിച്ച് വിവരം അറിയിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.




