- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര പിടികിട്ടാപുള്ളി ലിയോ സാഞ്ചസിനെ ടെക്‌സസ് പൊലീസ് അറസ്റ്റ് ചെയ്തു
സ്പ്ലെൻഡോറ( ടെക്‌സാസ് ):അമേരിക്കയ്ക്കു പുറത്തു നടത്തിയ കൊലപാതക കുറ്റത്തിന് തിരയുന്ന അനധികൃത കുടിയേറ്റക്കാരിയും അന്താരാഷ്ട്ര പിടികിട്ടാപുള്ളിയുമായ 21 കാരിയെ ടെക്‌സസ് പൊലീസ് അറസ്റ്റ് ചെയ്തു
ഫെഡറൽ അധികാരികളുടെ സഹകരണത്തോടെ 'സംസ്ഥാനത്തും രാജ്യത്തും' അനധികൃതമായി താമസിച്ചിരുന്ന അന്താരാഷ്ട്ര പിടികിട്ടാപുള്ളിയായ ലിയോ അക്കോസ്റ്റ സാഞ്ചസിനെ മെയ് 25 നു അറസ്റ്റ് ചെയ്തതായി സ്പ്ലെൻഡോറ പൊലീസ് ഡിപ്പാർട്ട്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
ഹൂസ്റ്റണിന് പുറത്ത് വിലകുറഞ്ഞ ഭൂമി വിൽപനയ്ക്ക് പരസ്യം ചെയ്യുന്ന ഒരു റെസിഡൻഷ്യൽ കമ്മ്യൂണിറ്റിയായ സ്പ്ലെൻഡോറയ്ക്കും അവളുടെ താമസസ്ഥലമായ ടെറിനോസിനും ഇടയിൽ സാഞ്ചസ് 'യാത്ര നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു.ഒരു 'പതിവ് പട്രോളിംഗിനിടെ' പൊലീസ് ഉദ്യോഗസ്ഥർ സാഞ്ചസിനെ പിടികൂടുകയും പിന്നീട് വ്യക്തിയെ തിരിച്ചറിയുകയും ചെയ്തതായി .'പൊലീസ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
'2023 ഓഗസ്റ്റ് 20-ന് അക്കോസ്റ്റ ഒരു കുടിയേറ്റക്കാരിയായി അമേരിക്കയിൽ പ്രവേശിച്ചതായും പ്രവേശന നിബന്ധനകൾ ലംഘികുകയും ചെയ്തു , ഇമിഗ്രേഷൻ നടപടികൾ തീർപ്പാക്കുന്നതുവരെ ലിയോ അക്കോസ്റ്റ കസ്റ്റഡിയിൽ തുടരും ' ICE പറഞ്ഞു.