റെയിൻസ് കൗണ്ടി(ടെക്‌സസ്) - ചൊവ്വാഴ്ച രാവിലെയുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിടെ നോർത്ത് ടെക്‌സാസ് ലൈന്മാൻ കൊല്ലപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് റെയിൻസ് കൗണ്ടിയിലെ ഫാർമേഴ്സ് ഇലക്ട്രിക് കോഓപ്പറേറ്റീവിൽ ജോലി ചെയ്യുന്നതിനിടെയാണ് 34 കാരനായ സ്‌കോട്ട് ബാലന്റൈൻ വൈദ്യുതാഘാതമേറ്റ് മരിച്ചത്.ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

'സ്‌കോട്ടിനെ അറിയാവുന്ന എല്ലാവർക്കും ഇത് വളരെ സങ്കടകരമായ സമയമാണ്. അദ്ദേഹം ഒരു സഹപ്രവർത്തകൻ മാത്രമല്ല, ഒരു സുഹൃത്തും ആയിരുന്നു. അവിശ്വസനീയമാംവിധം ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്,' ഫാർമേഴ്സ് ഇലക്ട്രിക് കോഓപ്പറേറ്റീവ് ജനറൽ മാനേജർ മാർക്ക് സ്റ്റബ്സ് പറഞ്ഞു.

ബാലന്റൈൻ ഭാര്യയും 12 വയസ്സുള്ള മകളും ഉണ്ട്ചൊവ്വാഴ്ച രാവിലെയുണ്ടായ കൊടുങ്കാറ്റിനെത്തുടർന്ന് 640,000-ത്തിലധികം ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടിരുന്നു.അതിനുശേഷം, നോർത്ത് ടെക്സാനിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി ആയിരക്കണക്കിന് ലൈന്മാന്മാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്നിരുന്നു