മെക്‌സിക്കോ: മെക്‌സിക്കോയിലെ പുരുഷ മേധാവിത്വ രാഷ്ട്രീയ സംസ്‌കാരത്തിൽ നിന്ന് ഒരു ഇടവേള നൽകികൊണ്ട് മെക്‌സിക്കോയിൽ പ്രസിഡൻഷ്യൽ തിരെഞ്ഞെടുപ്പിൽ രാജ്യത്തിന്റെ 200 വർഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തിരഞ്ഞെടുക്കപ്പെട്ടു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോറിന്റെ പിൻഗാമിയായ ഷെയിൻബോം, ജനകീയ ഇടതുപക്ഷ നേതാവിന്റെ പാത പിൻതുടരുമെന്ന് പ്രതിജ്ഞയെടുത്തു.

'ഞാൻ നിങ്ങളെ നിരാശപ്പെടുത്താൻ പോകുന്നില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു,' മെക്‌സിക്കോ സിറ്റിയിലെ കൊളോണിയൽ കാലഘട്ടത്തിലെ പ്രധാന പ്ലാസയായ സോക്കലോയിൽ പിന്തുണ അറിയിച്ച് ഷെയിൻബോം പറഞ്ഞു.

ഷീൻബോമിന് 58.3% നും 60.7% നും ഇടയിൽ വോട്ടും എതിർ സ്ഥാനാർത്ഥി Xóchitl Gálvez 26.6% നും 28.6% നും ഇടയിലും Jorge alvarez Maynez ന് 9.9% നും 10.8% നും ഇടയിൽ വോട്ട് ലഭിച്ചതായി നാഷണൽ ഇലക്ടറൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് പറഞ്ഞു. ഷീൻബോമിന്റെ മൊറീന പാർട്ടി കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു