- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോ ബൈഡന്റെ കുടിയേറ്റ എക്സിക്യൂട്ടീവ് ഉത്തരവിനെ കടന്നാക്രമിച്ചു ട്രംപ്
അരിസോണ:അതിർത്തി പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വലിയ പങ്ക് വഹിക്കുന്ന അരിസോണയിൽ വ്യാഴാഴ്ച നടന്ന ടൗൺ ഹാൾ മീറ്റിംഗിൽ കുടിയേറ്റത്തെക്കുറിച്ചുള്ള പ്രസിഡന്റ് ജോ ബൈഡന്റെ സമീപകാല എക്സിക്യൂട്ടീവ് നടപടിയെ ഡൊണാൾഡ് ട്രംപ് പരിഹസിച്ചു.
യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിങ് പോയിന്റ് സംഘടിപ്പിച്ച ടൗൺ ഹാളിൽ സംസാരിക്കവെ, അഭയം തേടുന്ന കുടിയേറ്റക്കാരെ തടയാൻ ലക്ഷ്യമിട്ടുള്ള ബൈഡന്റെ എക്‌സിക്യൂട്ടീവ് നടപടി പിൻവലിക്കുമെന്ന് മുൻ പ്രസിഡന്റ് പ്രതിജ്ഞയെടുത്തു.
ബൈഡന്റെ ഉത്തരവ് അതിർത്തി സുരക്ഷാ പദ്ധതിയല്ലെന്നും ട്രംപ് പറഞ്ഞു. "അതിർത്തിയിൽ അദ്ദേഹത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നതിന് ഇത് ഒരു തെളിവാണ്. മാത്രമല്ല ഇത് ശരിക്കും അപകടകരമായ സ്ഥലമാണ്. എന്റെ ഭരണത്തിന്റെ ആദ്യ ദിവസം, ജോയുടെ അതിരുകടന്ന എക്‌സിക്യൂട്ടീവ് ഉത്തരവ് ഞാൻ റദ്ദാക്കും.
ട്രംപ് 2016 ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചതുമുതൽ കടുത്ത കുടിയേറ്റ നയങ്ങളെ തന്റെ രാഷ്ട്രീയ സ്വത്വത്തിന്റെ കേന്ദ്രമാക്കി മാറ്റുകയും ഈ വിഷയത്തിൽ ഡെമോക്രാറ്റുകളെ നിരന്തരം വിമർശിക്കുകയും ചെയ്യുന്നു. 'നമ്മുടെ പരമാധികാരവും അതിർത്തികളും ബോധപൂർവം തകർത്തതിന്' പ്രസിഡന്റിനെ കുറ്റപ്പെടുത്തി.
"ജോ ബൈഡന്റെ അനധികൃത വിദേശികളെ അവർ ഉൾപ്പെടുന്ന നാട്ടിലേക്ക് തിരിച്ചയക്കാൻ ഞാൻ ആഗ്രഹിക്കുന്നു," ട്രംപ് പറഞ്ഞു. "അവർക്ക് വീട്ടിലേക്ക് മടങ്ങേണ്ടതുണ്ട്, കാരണം വളരെ ലളിതമായി, ജോ ബൈഡൻ ഒരു അധിനിവേശം ആഗ്രഹിക്കുന്നു. എനിക്ക് നാടുകടത്തൽ വേണം. ആദ്യ ദിവസം ഞാൻ അതിർത്തി മുദ്രവെക്കും. ഞാൻ അധിനിവേശം അവസാനിപ്പിക്കും, ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര നാടുകടത്തൽ പ്രവർത്തനം ഞങ്ങൾ ആരംഭികുമെന്നും ട്രംപ് പറഞ്ഞു