- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ലഹോമയിൽ ഇന്ത്യൻ-അമേരിക്കൻ മോട്ടൽ മാനേജർ അടിച്ചുകൊന്നു, ഒരാൾ അറസ്റ്റിൽ
ഒക്ലഹോമ: പാർക്കിങ് ലോട്ടിൽ വെച്ച് ഒരു മനുഷ്യനോട് സ്ഥലം വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ട തർക്കത്തെ തുടർന്ന് ഇന്ത്യൻ അമേരിക്കൻ മോട്ടൽ മാനേജർ അടിയേറ്റു കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കൻ ഹേമന്ത് മിസ്ത്രി ഈ വാരാന്ത്യത്തിൽ ഒക്ലഹോമയിലെ ഒരു മോട്ടൽ പാർക്കിങ് സ്ഥലത്ത് അപരിചിതന്റെ മർദ്ദനത്തെ തുടർന്ന് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു
ശനിയാഴ്ച രാത്രി 10 മണിയോടെ I-40, മെറിഡിയൻ അവന്യൂ എന്നിവയ്ക്ക് സമീപം നടന്ന ആക്രമണത്തെകുറിച്ചു എത്തിച്ചേർന്ന പൊലീസ് ഗുരുതരമായി പരിക്കേറ്റ 59 കാരനെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല
സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന റിച്ചാർഡ് ലൂയിസ് (41) എന്ന അക്രമിയെ ഒക്ലഹോമ പൊലീസ് അറസ്റ്റ് ചെയ്തു
Next Story