ഡാളസ്: ലാസ് കോളിനാസ് ഏരിയയിൽ 5300 ബ്ലോക്കിലെ ചിക്ക്-ഫിൽ-എ ഫാസ്റ്റഫുഡ് സ്റ്റോറിൽ ബുധനാഴ്ച ഏകദേശം 4 മണിയോടെ ഉണ്ടായ വെടിവയ്‌പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെടിവയ്‌പ്പിനെക്കുറിച്ച് ഒന്നിലധികം 911 കോളുകൾ ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിചേർന്നു ,പരിശോധനയിൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിനുള്ളിൽ വെടിയേറ്റ് പരിക്കേറ്റ അജ്ഞാതരായ രണ്ട് ഇരകളെ കണ്ടെത്തി.

കെട്ടിടത്തിനുള്ളിൽ വെടിവയ്‌പ്പ് നടന്നതായി ഇർവിങ് പൊലീസ് ഡിപ്പാർട്ട്മെന്റിലെ ഓഫീസർ ആന്റണി അലക്‌സാണ്ടർ അലക്‌സാണ്ടർ സ്ഥിരീകരിച്ചു. പ്രതിയെ തിരിച്ചറിഞ്ഞതായും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഈ സംഭവത്തിൽ 37 കാരനായ ഒവെഡ് ബെർണാഡോ മെൻഡോസ അർഗ്വെറ്റയെ തിരയുകയാണ് ഇർവിങ് പൊലീസ് 6 മണിക്ക് മുമ്പ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

പൊതുജനങ്ങൾക്കു ഭീഷണിയില്ലെന്ന് പൊലീസ് പറഞ്ഞു. ചിക്ക്-ഫിൽ-എ റെസ്റ്റോറന്റിലെ ചില ജനാലകൾക്ക് മുന്നിൽ സ്‌ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട് . നിരവധി പൊലീസ് കാറുകൾ പാർക്കിങ് സ്ഥലത് പാർക്ക് ചെയ്തിട്ടുണ്ട് വെടിവയ്‌പ്പിലേക്ക് നയിച്ചത് എന്താണെന്ന് കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.