- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാലസ് ഡൗണ്ടൗണില് വെടിവയ്പ്പ്: 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ഡാലസ്: ഡൗണ്‍ടൗണ്‍ ഡാലസിലെ ഒരു നിശാക്ലബ്ബിന് പുറത്ത് തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.പുലര്‍ച്ചെ 2 മണിയോടെ കോമേഴ്സ് സ്ട്രീറ്റിലെ ഒരു നിശാക്ലബ്ബിന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് വെടിവയ്പ്പുണ്ടായത്.
തുടക്കം: ക്ലബ്ബിനുള്ളില്‍ തുടങ്ങിയ വാക്കുതര്‍ക്കം പുറത്തെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു.
ആളുകള്‍ക്ക് വെടിയേറ്റതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ സായുധനായ പ്രതിക്ക് നേരെ വെടിയുതിര്‍ത്തു.പ്രതി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഒരു ഇരയും കൊല്ലപ്പെട്ടു.പരിക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെയോ ഇരകളുടെയോ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് വെടിവയ്പ്പില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വ്യക്തമല്ല.
വെടിവയ്പ്പിനെ തുടര്‍ന്ന് സംഭവസ്ഥലത്തിന് സമീപമുള്ള ഡാലസ് മുനിസിപ്പല്‍ കോടതി തിങ്കളാഴ്ച അടച്ചു.




