ജോര്‍ജിയ:നവംബര് 5 നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് ആരംഭിച്ച ഏര്‍ലി വോട്ടിംഗ് റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുന്നു .മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രോത്സാഹനത്തോടെ, കൂടുതല്‍ റിപ്പബ്ലിക്കന്‍മാര്‍ നേരത്തെ തന്നെ വോട്ട് ചെയ്യുന്നു, ഇത് പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. ഏകദേശം 19 ദശലക്ഷം വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്

ജോര്‍ജിയ, നോര്‍ത്ത് കരോലിന തുടങ്ങിയ സ്വിംഗ് സംസ്ഥാനങ്ങളില്‍ ആദ്യകാല പോളിംഗ് റെക്കോര്‍ഡുകള്‍ തകര്‍ക്കുകയാണ്.വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നവരേക്കാള്‍ നേരത്തെ വോട്ട് രേഖപ്പെടുത്തുന്നത് തങ്ങളുടെ വോട്ടര്‍മാരാണെന്നാണ് അതിന്റെ ഡാറ്റ കാണിക്കുന്നതെന്ന് ട്രംപിന്റെ പ്രചാരണത്തിന്റെ പൊളിറ്റിക്കല്‍ ഡയറക്ടര്‍ ജെയിംസ് ബ്ലെയര്‍ പറഞ്ഞു.

ടെക്‌സസ് ഡാളസ് കൗണ്ടിയിലെ പോളിംഗ് ബൂത്തുകള്‍ക്ക് മുന്‍പില്‍ രണ്ടാം ദിനം രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു.റിപ്പബ്ലിക്കന്‍ ഉരുക്കു കോട്ടയായ ടെക്‌സാസ് സംസ്ഥാനത്തു ഗവര്‍ണ്ണര്‍ ഗ്രെഗ് എ ബോട്ടിന്റെ നേത്ര്വത്വത്തില്‍ അതിശക്തമായ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്