അലബാമ: ഈസ്റ്റ് അലബാമയിൽ ബ്ലോന്റ് കൗണ്ടിയിൽ രണ്ടു വയസുകാരനെ കാറിൽ ചൂടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സെപ്റ്റംബർ 20 ചൊവ്വാഴ്ച വൈകീട്ടാണ് ചൂടേറ്റ് മരിച്ച കുട്ടിയുടെ മൃതദ്ദേഹം കാറിൽ കണ്ടെത്തിയതെന്ന് ബ്ലോന്റ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

അമേരിക്കയിൽ ഈ വർഷം കാറിലിരുന്ന് ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം 27 ആയി. അലബാമയിലെ ആദ്യമരണമാണ് ഈ രണ്ടുവയസ്സുകാരന്റേത്.

75 സ്റ്റേറ്റ് ഹൈവേയിൽ കുട്ടികളുടെ ഡെ കെയർ ക്യാമ്പസിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിലായിരുന്നു മൃതദ്ദേഹം. കുട്ടി ഈ ഡെകെയറിന്റെ സംരക്ഷണത്തിലല്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. എത്രസമയം കുട്ടി കാറിലുണ്ടായിരുന്നുവെന്ന് പറയാൻ കഴിയില്ലെങ്കിലും ഒരു ദിവസം മുഴുവൻ കാറിലിരുന്നുവെന്നാണ് പൊലീസിന്റെ പ്രഥമനിഗമനം.

കുട്ടികളെ കാറിൽ കൊണ്ടുപോകുമ്പോൾ പുറത്തിറങ്ങുന്ന സമയം ബാക്‌സീറ്റ് പരിശോധിക്കണമെന്നും, കുട്ടികളോ, അനിമൽസോ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും ഷെറിഫ് ഓഫീസ് മുന്നറിയിപ്പു നൽകി.

2021 ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട മരണം 23 ആയിരുന്നുവെന്നും എന്നാൽ 2022ൽ ഇതുവരെ 27 കുട്ടികൾ കാറിലിരുന്ന് ചൂടേറ്റ് മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.