- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഗർഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് രംഗത്തിറങ്ങണം: കമല ഹാരിസ്
മിൽവാക്കി: സുപ്രീം കോടതി വിധിയുടെ നഷ്ടപ്പെട്ട ഗർഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് രംഗത്തിറങ്ങണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. സെപ്റ്റംബർ 22 വ്യാഴാഴ്ച മിൽവാക്കിയിൽ ഡമോക്രാറ്റിക് അറ്റോർണി ജനറൽ അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കമലാ ഹാരിസ്.
ഗർഭഛിദ്രാവകാശം നേടിയെടുക്കുന്നതിന് യു.എസ്. കോൺഗ്രസിലും, സെനറ്റിലും നടക്കുന്ന വോട്ടെടുപ്പിനെ തുരങ്കം വയ്ക്കുവാൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തണമെന്നും അവർ ആഹ്വാനം ചെയ്തു. സ്ത്രീകളുടെ ശരീരത്തിൽ പൂർണ സ്വാതന്ത്ര്യം അവർക്കു തന്നെയാണെന്നും, അതു നിയമം മൂലം നിരോധിക്കാനാവില്ലെന്നും, അവർ പറഞ്ഞു.
ലാറ്റിനോ വോട്ടർമാർ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും വിട്ടുപോകുന്നുവെന്ന പ്രചരണം ശക്തമാക്കുന്നതിനിടെയാണ് അവരുടെ ശക്തി കേന്ദ്രങ്ങളിൽ കമല ഹാരിസ് പ്രചരണത്തിനെത്തിയിരിക്കുന്നത്. നവംബർ പൊതു തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് ഗവർണർ ടോണി എവേഴ്‌സിന്റെ വിജയം ഉറപ്പാക്കുക എന്നതാണ് കമലയുടെ പ്രധാന ലക്ഷ്യം.
നമ്മുടെ രാജ്യം ഇന്ന് സ്വാതന്ത്ര്യത്തിനു നേരേയും, അവകാശങ്ങൾക്കു നേരേയും ശക്തമായ ഭീഷിണി നേരിടുകയാണ്. ഇതിനെ ഫലപ്രദമായി നേരിടുന്നതിന് ബൈഡൻ ഭരണകൂടത്തിനു മാത്രമേ കഴിയുകയുള്ളൂവെന്നും ഡെമോക്രാറ്റിക് സ്ഥാനാർ്തഥികളുടെ വിജയം ഉറപ്പാക്കണമെന്നും അവർ അഭ്യർത്ഥിച്ചു.