- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡമോക്രാറ്റിക് പാർട്ടി ബൈഡനെ തഴയുന്നു- റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രമ്പിന് പിന്തുണ വർദ്ധിക്കുന്നു
വാഷിങ്ടൺ ഡി.സി.: ഡമോക്രാറ്റിക് പാർട്ടിയിലെ ഭൂരിപക്ഷവും, പാർട്ടിയോട് പിന്തുണ പ്രഖ്യാപിക്കുന്ന സ്വതന്ത്രന്മാരും 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡനു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് നിർദ്ദേശിക്കുമ്പോൾ, റിപ്പബ്ലിക്കൻ പാർട്ടിയിലെ വോട്ടർമാർ ട്രമ്പിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്.
സെപ്റ്റംബർ 25 ഞായറാഴ്ച വാഷിങ്ടൺ പോസ്റ്റ് എബി.സി. പുറത്തുവിട്ട സർവ്വെയിലാണ് പുതിയ നിർദ്ദേശങ്ങൾ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.
ഡമോക്രാറ്റിക് പാർട്ടിയിൽ നിന്നും സർവ്വേയിൽ പങ്കെടുത്ത 56 ശതമാനവും ബൈഡനും പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ 35 ശതമാനം മാത്രമാണ് ബൈഡന്് പിന്തുണ നൽകിയത്.
റിപ്പബ്ലിക്കൻ പാർട്ടിയിലെ 47 ശതമാനം പേർ ട്രമ്പിനെ അനുകൂലിച്ചപ്പോൾ 46 പേർ മറ്റൊരാളാണെങ്കിൽ നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
ബൈഡനും ട്രമ്പും ഏകദേശം തുല്യനിലയിൽ നിൽക്കുമ്പോളും രണ്ടുപോയിന്റ് ട്രമ്പിന് കൂടുതലാണ്(ബൈഡൻ 46-ട്രമ്പ് 48). ബൈഡന്റെ പ്രായം കണക്കിലെടുത്താണ് സർവ്വെയിൽ പങ്കെടുത്തവർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. 79 വയസ്സായ ബൈഡൻ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്.