- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒറിഗൺ ഗവർണർ തെരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടി അട്ടിമറി വിജയം നേടുമെന്ന് സർവ്വെ
ഒറിഗൺ: 1987 മുതൽ തുടർച്ചയായി ഒറിഗൺ ഗവർണർ സ്ഥാനം വഹിച്ചിരുന്ന ഡമോക്രാറ്റിക് പാർട്ടിക്ക് ഇത്തവണ സ്ഥാനം നിലനിർത്താനാവില്ലെന്ന് സർവ്വെ. മാത്രമല്ല റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി അട്ടിമറി വിജയം നേടുമെന്നും സർവ്വെ ഫലം ചൂണ്ടിക്കാട്ടുന്നു.
ഇത്തവണ കടുത്ത മത്സരം കാഴ്ചവെയ്ക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ക്രിസ്റ്റിൽ ഡ്രേസൺ ചൂണ്ടിക്കാട്ടി. ഗവർണർ സ്ഥാനം നിലനിർത്തുന്നതിന് നിലവിലുള്ള ഗവർണർ കേറ്റി ബ്രൗണിനെ തന്നെയാണ് ഡമോക്രാറ്റിക് പാർട്ടി കളത്തിലിറക്കിയിരിക്കുന്നത്.
പ്രധാന രണ്ടു പാർട്ടികളും തമ്മിലുള്ള മത്സരം മുറുകുമ്പോൾ അപ്രധാനമല്ലാത്ത ഒരു സ്വതന്ത്ര സ്ഥാനാർത്ഥികൂടി (ബെറ്റ്സ് ജോൺസൺ) രംഗത്തുള്ളത് ഇരുവരുടേയും ചങ്കിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സഭയുടെ മുൻ ന്യൂനപക്ഷ നേതാവായിരുന്ന ക്രിസ്റ്റിൽ ഒറിഗൺ ഇന്ന് അഭിമുഖീകരിക്കുന്ന ഭവനരഹിതരുടെ പ്രശ്നവും, വർധിച്ചുവരുന്ന അക്രമങ്ങളെ അടിച്ചമർത്തുന്നതിൽ ഗവർണർ പരാജയപ്പെടുന്നതും തെരഞ്ഞെടുപ്പ് വിഷയമാകുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിന് നിലവിലുള്ള ഗവർണർ പരാജയപ്പെടുന്നു.
സംസ്ഥാനത്തെ 64 ശതമാനം സർവ്വെയിൽ പങ്കെടുത്ത വോട്ടർമാർ നീതിന്യായ വ്യവസ്ഥയെ പഴിചാരുകയാണ്. ദശാബ്ദങ്ങളായി ഭരണം കൈയാളുന്ന ഡമോക്രാറ്റിക് പാർട്ടിയുടെ ഭരണം തെറ്റായ ദിശയിലാണെന്ന് മൂന്നിൽ രണ്ടു ഭാഗം ജനങ്ങളും കരുതുന്നു. ഇതുകൊണ്ടുതന്നെയാണ് വോട്ടർമാർ ഇത്തവണ റിപ്പബ്ലിക്കൻ പാർട്ടിയെ മാറ്റങ്ങൾക്കുവേണ്ടി ജയിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.