കണക്ടികട്ട് : കുടുംബാംഗങ്ങൾ തമ്മിൽ വഴക്ക് നടക്കുന്നുവെന്ന് അറിയിച്ചതിനെ തുടർന്ന് എത്തിച്ചേർന്ന പൊലീസ് ഓഫിസർമാർക്കു നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർത്തു. ഇതിനെ തുടർന്ന് രണ്ടു പൊലീസ് ഓഫിസർമാർ കൊല്ലപ്പെടുകയും മറ്റൊരു ഓഫിസർക്കു പരുക്കേൽക്കുകയും ചെയ്തു. പൊലീസ്നു നേരെ വെടിയുതിർത്ത ആൾ കൊല്ലപ്പെടുകയും ഇയാളുടെ സഹോദരനു പരുക്കേൽക്കുകയും ചെയ്തു, ബ്രിസ്റ്റോൾ പൊലീസ് ഓഫിസർമാരാണ് മരിച്ചത്.

കുടുംബാംഗങ്ങൾ തമ്മിൽ വഴക്ക് നടക്കുന്നുവെന്ന് അറിയിച്ച് ബുധനാഴ്ച രാത്രിയാ ണ്പൊലീസിന്  ഫോൺ വന്നത്. പക്ഷേ ഇതു വ്യാജ ഫോൺ കോളായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ബ്രിസ്റ്റോൾ പൊലീസ് ചീഫ് പറഞ്ഞു.

മൂന്നു ഓഫിസർമാരാണ് വീട്ടിലെത്തിയത്. ഉടനെ അവർക്ക് നേരെ വെടിയുതിർക്കുക യായിരുന്നു. ഓഫീസർ അലക്സ് ഹംസി സംഭവ സ്ഥലത്തുവച്ചും, സെർജന്റ് ഡസ്റ്റിൻ ഡിമോണ്ട് ആശുപത്രിയിൽ വച്ചും മരിച്ചു.

പ്രതിയെന്ന് സംശയിക്കുന്ന 35 വയസുള്ള നിക്കൊളസ് ബ്രൂച്ചർ പൊലീസിന്റെ വെടിയേറ്റ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. 32 വയസുള്ള ഇയാളുടെ സഹോദരൻ നാഥൻ ബ്രൂച്ചർക്കും സാരമായി പരുക്കേറ്റു. മുപ്പതോളം തവണ വെടിയൊച്ച കേട്ടതായി സമീപവാസികൾ പറയുന്നു.