കാലിഫോർണിയ: അമ്പത്തു മൂന്നു വർഷമായി പുറംലോകം കാണാതെ ജയിലിൽ കഴിയുന്ന 71 കാരിക്ക് പതിനാലാം തവണയും കാലിഫോർണിയാ ഗവർണർ പരോൾ നിഷേധിച്ചു. പട്രീഷ ക്രെൻവിങ്കലാണ് ഇനിയും പരോൾ ലഭിക്കാതെ ജയിലിൽ കഴിയേണ്ടിവരുന്നത്. 1969 ൽ ആഗസ്റ്റിൽ മാൻസൻ ഫാമിലി അറ്റാക്കിൽ 7 പേരെ കൊലപ്പെടുത്തിയ കേസ്സിൽ 1971-ൽ ആദ്യമായി ഇവർക്ക് വധശികഷക്ക് വിധിച്ചു. ഒരു വർഷത്തിനു ശേഷം കാലിഫോർണിയായിൽ വധശിക്ഷ ഭരണഘടന വിരുദ്ധമാണെന്ന് നിയമം വന്നതോടെ ഇവരുടെ വധശിക്ഷ ജീവപര്യന്തമായി മാറ്റി.

1969 ൽ ഇവർ നടത്തിയ അക്രമണത്തിൽ പ്രമുഖ നടിയും ഗർഭിണിയുമായ ഷാരോൺ ട്രേറ്റ് ഉൾപ്പെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഫോൾജറെ 28 തവണയാണ് ഇവർ കുത്തികൊലപ്പെടുത്തിയത്.

ജയിലിലെ അവരുടെ പെരുമാറ്റവും, അവരുടെ വയസ്സും പരിഗണിക്കുമ്പോൾ അവരെ സുരക്ഷിതമായി ജയിലിൽ നിന്നും പുറത്തു വിടാവുന്ന സാഹചര്യമല്ലാ എന്നാണ് ഒക്ടോബർ 14 വെള്ളിയാഴ്ച ഇവരുടെ അപേക്ഷ തള്ളിക്കൊണ്ടു ഗവർണ്ണർ ഉത്തരവിട്ടതു ക്രൂരമായ കൊലപാതകത്തിനും, ഒരു കുടുംബത്തെ മുഴുവനും ഇല്ലായ്മ ചെയ്യുന്നതിന് ഇവർ നടത്തിയ പ്രവർത്തിയെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ലെന്നും ഗവർണ്ണറുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ ചൂണ്ടികാട്ടുന്നു.