ഒക്ലഹോമ: റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച സംസ്ഥാനമായ ഒക്ലഹോമ ഇത്തവണ ഇടക്കാല തിരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണറെ കൈവിടുമോ സർവ്വേ ഫലം കാണിക്കുന്നത് ഡമോക്രാറ്റിക് സ്ഥാനാർത്ഥി ജോയി ഹോഫ് മിസ്റ്റർ, റിപ്പബ്ലിക്കൻ ഗവർണർ കെവിൻ സ്റ്റിറ്റിനേക്കാൾ മുന്നേറുന്നുവെന്നാണ്.

ഒക്ലഹോമ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊളിറ്റിക്കൽ കൺസൾട്ടിങ് ഫേം അസന്റ് ആക്ഷനാണ് സർവ്വേ സംഘടിപ്പിച്ചത്. സർവേയിൽ പങ്കെടുത്തവർ 49 ശതമാനം ഡമോക്രാറ്റിക് ഗവർണറെ, സ്ഥാനാർത്ഥിയെ പിന്തുണച്ചപ്പോൾ 42 ശതമാനമാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പിന്തുണച്ചത്. 8 ശതമാനം വോട്ടർമാർ നിഷ്പക്ഷത പാലിച്ചു. ഒക്കലഹോമയിലെ നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണർ ഗർഭചിദ്രത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിച്ചിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും കാലുമാറി ഡമോക്രാറ്റിക് പാർട്ടിയിൽ എത്തിയ വ്യക്തിയാണു ജോയി. ഒക്ലഹോമയിലെ സാധാരണ ജനങ്ങൾ പിന്തുണക്കുന്നതു നിലവിലുള്ള ഗവർണർ കെവിനെയാണ്. ജനസമ്മതിയുള്ള ഒരു നേതാവു കൂടിയാണ് കെവിൻ. യുവാക്കൾക്കിടയിൽ ജോയിക്കു നല്ല സ്വാധീനമുണ്ട്

എന്നാൽ 75 വയസ്സിനു മുകളിലുള്ള വോട്ടർമാരിൽ ബഹുഭൂരിപക്ഷവും കെവിനെയാണ് പിന്തുണക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരുംതോറും കെവിന്റെ പിന്തുണ വർധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കാക്കുന്നത്