- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സ്റ്റാറ്റൻഐലന്റ് തെരുവിൽ നായ്ക്കളുടെ അഴിഞ്ഞാട്ടം; മൂന്നു പേർക്കു കടിയേറ്റു
സ്റ്റാറ്റൻഐലന്റ് (ന്യൂയോർക്ക്): തെരുവിൽ അഴിഞ്ഞാടിയ ഒരുപറ്റം നായ്ക്കളുടെ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നു പെൺകുട്ടികൾക്കു കടിയേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒഴിഞ്ഞു കിടന്നിരുന്ന ഒരു വീട്ടിൽ നിന്നാണ് എട്ടു പിറ്റ്ബുൾ വർഗത്തിൽപ്പെട്ട നായ്ക്കൾ തെരുവിലെത്തിയത്. 250 യോർക്ക് അവന്യുവിലെ വീട്ടിനു മുമ്പിൽ നിൽക്കുകയായിരുന്ന 2, 13, 19 വയസ് വീതമുള്ള പെൺകുട്ടികളാണ് നായ്ക്കളുടെ കൂട്ടായ ആക്രമണത്തിനിരകളായത്.
കാലിലും കൈകളിലും കടിയേറ്റ രണ്ടു വയസുകാരി ഉൾപ്പെടെ മൂന്നു പേരേയും രക്തം വാർന്നൊലിക്കുന്ന അവസ്ഥയിൽ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ 15 നായ്ക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ എട്ടെണ്ണമാണ് കുട്ടികളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ അനിമൽ കൺട്രോൾ ജീവനക്കാരും പൊലീസും ചേർന്ന് നായ്ക്കളെ പിടികൂടി അനിമൽ ഷെൽട്ടറിൽ അടച്ചു.
റിച്ചുമോണ്ട് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ കഴിയുന്ന കുട്ടികൾ ഗുരുതാരവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിനു ഉത്തരവാദികൾ എന്ന നിലയിൽ ഒരു പുരുഷനേയും സ്ത്രീയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ചാർജുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും പറഞ്ഞു.