- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നവംബർ ഇടക്കാല തിരഞ്ഞെടുപ്പ്; ജോർജിയായിൽ ഏർലി വോട്ടിങ്ങിൽ റെക്കോർഡ് പോളിങ്
ജോർജിയ: നവംബർ 8ന് നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മൂന്ന് ആഴ്ചകളോളം ബാക്കി നിൽക്കെ ജോർജിയ സംസ്ഥാനത്ത് ഏർളി വോട്ടിങ് ആരംഭിച്ചു. ഏർലി വോട്ടിങ് മൂന്നു ദിവസം പിന്നിട്ടപ്പോൾ 2020 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രേഖപ്പെട്ട ഏർലി വോട്ടിങ്ങിനേക്കാൾ റെക്കോർഡ് നമ്പറാണ് ഇതിനകം തന്നെ വോട്ടുകൾ രേഖപ്പെടുത്തി കഴിഞ്ഞത്.
ജോർജിയാ സംസ്ഥാനത്ത് നടക്കുന്ന സെനറ്റ് തിരഞ്ഞെടുപ്പിൽ ആര് വിജയിക്കുന്നുവോ അതനുസരിച്ചാണ് വാഷിങ്ടൺ സെനറ്റ് അതു നിയന്ത്രിക്കും എന്നു സാധാരണ തീരുമാനിക്കുന്നത്. നിലവിലുള്ള സെനറ്റ് അംഗം റാഫേൽ (ഡമോക്രാറ്റ്) റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മാർക്കറുമായിട്ടാണ് ഏറ്റുമുട്ടുന്നത്.
291700 പേരാണ് മൂന്നാം ദിവസമായതോടെ സംസ്ഥാനത്തു ഏർലി വോട്ടിങ് ചെയ്തത്.2018 ൽ ഇതേ സമയം 147289 പേരാണ് വോട്ടു രേഖപ്പെടുത്തിയത്.പോളിങ് സ്റ്റേഷനുകളിലേക്ക് എത്തിച്ചേരുന്ന വോട്ടർമാർക്ക് എത്രയും വേഗം വോട്ടു ചെയ്തു മടങ്ങുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി ഓഫിസ് അറിയിച്ചു.
ജോർജിയായിലെ സെനറ്റർ, ഗവർണർ തിരഞ്ഞെടുപ്പുകൾ നിർണായകമാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലവിലുള്ള ഗവർണർ ബ്രയാൻ കെംപ് തന്റെ സ്ഥാനം നിലനിർത്താൻ സർവ്വ അറിവുകളും പയറ്റുമ്പോൾ വോട്ടിങ് റൈറ്റ് ആക്റ്റിവിസ്റ്റ് സ്റ്റേയ്ഡി അബ്രഹാമാണ് എതിരാളി. ഡെമോക്രാറ്റിക് പാർട്ടി സ്റ്റേയ്ഡിയുടെ വിജയം ഉറപ്പിക്കുന്നതിന് ബൈഡൻ ഉൾപ്പെടെയുള്ളവർ പ്രചാരണ രംഗത്തുണ്ട്.