ചിക്കാഗൊ: നവംബർ 8ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ചിക്കാഗൊ ഗവർണ്ണർ സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്ന ജെബി പിട്ട്‌സ്‌ക്കർക്ക് മുൻ പ്രസിഡന്റ് ബരാക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒബാമക്ക് നിർണ്ണായക സ്വാധീനമുള്ള സംസ്ഥാനമാണ് ചിക്കാഗൊ.

ഗർഭഛിദ്രം, വോട്ടിങ് റൈറ്റ്‌സ് തുടങ്ങിയ ദേശീയ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾ സ്വീകരിച്ച ഗവർണ്ണർ ഡമോക്രാറ്റിക് പാർട്ടിയുടെ ദേശീയ നേതാവാണെന്ന് പ്രസിഡന്റ് ബരാക്ക് പറഞ്ഞു.

ചിക്കാഗൊയിൽ ഒക്ടോബർ 21 വെള്ളിയാഴ്ച സംഘടിപ്പിച്ച തിരഞ്ഞെടുപ്പു പ്രചരണ സമ്മേളനത്തിലാണ് ഒബാമ പ്രിറ്റിസ്‌ക്കർക്ക് തന്റെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുണ്ടെന്നും പറഞ്ഞു. നിങ്ങൾ എന്നെ വിശ്വസിക്കുന്നുണ്ടെങ്കിൽ ഗവർണ്ണറേയും വിശ്വസിക്കണമെന്നും അ്‌ദ്ദേഹം സമ്മേളനത്തിൽ പങ്കെടുത്ത ആയിരങ്ങളോടു അഭ്യർത്ഥിച്ചപ്പോൾ ഹർഷാരവത്തോടെയാണ് അവർ അതു സ്വീകരിച്ചത്. 2028 ലെ തിരഞ്ഞെടുപ്പിലും ഒബാമ പ്രിറ്റ്‌സ്‌ക്കരെ പിന്തുണച്ചിരുന്നു.

ഗവർണ്ണർ നേരിടുന്നത് റിപ്പബ്ലിക്കൻ പാർട്ടിയിലെ ശക്തനായ നേതാവ് സ്റ്റേറ്റ് സെനറ്റർ ഡാരൻ ബെയ്‌ലിയാണ്. ബെയ്‌ലിയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലെത്തുന്ന ജനകൂട്ടം പ്രിറ്റ്‌സർക്ക് വലിയ ഭീഷിണിയാണ്.

പ്രസിഡന്റായിരിക്കുമ്പോൾ ഒബാമയുടെ പ്രത്യേക പരിഗണ ലഭിച്ചിരുന്ന സംസ്ഥാനമായിരുന്നു ചിക്കാഗൊ. ഡമോക്രാറ്റിക് പാർട്ടിയുടെ ലീഡ് ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും വർദ്ധിച്ചുവരികയാണ്. ഇത്തവണയും പ്രിറ്റ്‌സ്‌ക്കർ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ രണ്ടു ഫുൾടേം ഗവർണ്ണർ പദവി ലഭിക്കുന്ന ഗവർണ്ണർ എന്ന സ്ഥാനവും ലഭിക്കും.