സെന്റ് ലൂയിസ്: സെന്റ് ലൂയിസ്സെൻട്രൽ വിഷ്വൽ ആൻഡ് പെർഫോമിങ് ആർട്സ് ഹൈ സ്‌കൂളിൽ ഇന്ന് രാവിലെ 9 മണിക്ക്(ഒക്ടോ24) ഉണ്ടായ വെടിവെപ്പിൽ അദ്ധ്യാപികയും, വിദ്യാർത്ഥിനിയും അക്രമിയും ഉൾപ്പെടെ മൂന്ന് കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു .സംഭവത്തിൽ പരിക്കേറ്റ ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

20 വയസ് പ്രായമുള്ള ഒരു യുവാവാണ് സ്‌കൂളിൽ വെടിവെപ്പ് നടത്തിയതെന്ന് സെന്റ് ലൂയിസ് പൊലീസ് കമ്മീഷണർ മൈക്കൽ സാക്ക് പറഞ്ഞു.രാവിലെ 9 മണിക്ക് വെടിവെപ്പ് ആരംഭിച്ചതോടെ വിദ്യാർത്ഥികൾ പരിഭ്രാന്തരായി ജനാലകൾ വഴി പുറത്തു ചാടി രക്ഷപെടാൻ ശ്രമിച്ചു. ജീവനക്കാർ സ്‌കൂളിന്റെ വാതിലുകളും മറ്റും അടച്ചു. എന്നാൽ അക്രമി അകത്തു കടന്നു. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസും അക്രമിയും തമ്മിൽ വെടിവെപ്പ് നടന്നു. ഒടുവിൽ അക്രമിയെ പൊലീസ് വെടിവെച്ചു വീഴ്‌ത്തി.

ഹെൽത്ത് ടീച്ചർ ജീൻ കുസിസ്‌ക യാണ് കൊല്ലപ്പെട്ടതെന്ന് മകൾ ആബി പറഞ്ഞു. വെടി വെച്ചു എന്ന് പറയപ്പെടുന്ന യുവാവ് ഇതേ സ്‌കൂളിൽ നിന്നും കഴിഞ്ഞ വർഷമാണ് ഗ്രാഡുവേറ്റ് ചെയ്തതെന്നു വൈകീട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ പൊലീസ് ചീഫ് അറിയിച്ചു വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട അദ്ധ്യാപികയായിരുന്നു ജീൻ കുസിസ്‌കയെന്നു സഹ അദ്ധ്യാപകരും പറഞ്ഞു.