- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂ ഹാംപ്ഷയർ ഫസ്റ്റ് ഡിസ്ട്രിക്റ്റിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥിക്ക് കടുത്ത വെല്ലുവിളിയുയർത്തി കരോളിൻ ലീവിറ്റ്
ന്യൂഹാംപ്‌ഷെയർ: ന്യൂഹാംഷെയർ ഫസ്റ്റ് ഡിസ്ട്രിക്റ്റിൽ നിന്നും യു.എസ്. കോൺഗ്രസ്സിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പു ചരിത്രം കുറിക്കുമോ എന്നാണ് വോട്ടർമാർ കാത്തിരിക്കുന്നത്. നവംബർ എട്ടിനാണ് തിരഞ്ഞെടുപ്പ്.
ഡമോക്രാറ്റിക് പാർട്ടിയുടെ നിലവിലുള്ള പ്രതിനിധി ക്രിസ് പപ്പാസിനെതിരെ(ഡമോക്രാറ്റ്) കടുത്തവെല്ലുവിളിയാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ഇരുപത്തിയഞ്ചു വയസ്സുള്ള കരോളിൻ ലീവിറ്റ് ഉയർത്തിയിരിക്കുന്നത്.
ഇവിടെ നിന്നും അട്ടിമറി വിജയം നേടിയാൽ യു.എസ്. കോൺഗ്രസ്സിലേക്ക് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി എന്ന ചരിത്രനേട്ടമാണ് ഇവരെ കാത്തിരിക്കുന്നത്. ചടുലമായ ഇവരുടെ പ്രവർത്തനം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. രണ്ടാം തവണ യു.എസ്. കോൺഗ്രസ്സിലേക്ക് മത്സരിക്കുന്ന പപ്പാസ് ട്രാൻസ്‌പോർട്ടേഷൻ, ഇൻഫ്രാസ്ട്രക്ച്ചർ വെറ്ററൻസ് അഫയേഴ്‌സ് കമ്മിറ്റി അംഗവും, ന്യൂഹാംപ്‌ഷെയറിനെ പ്രതിനിധീകരിച്ചു യു.എസ്. ഹൗസിൽ എത്തിയ ആദ്യ സ്വവർഗാനുരാഗിയുമാണ്. പപ്പാസിനെ നേരിടുന്ന 25 വയസ്സുള്ള ലിഹറ്റും നിസ്സാരക്കാരിയല്ല. ട്രമ്പിന്റെ വൈറ്റ് ഹൗസ് സ്റ്റാഫും, അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയുമായിരുന്നു. റിപ്പബ്ലിക്കൻ പ്രൈമറിയിൽ 10 പേരിൽ നിന്നാണ് ഇവർ ജയിച്ചുകയറിയത്.
യൂണിവേഴ്‌സിറ്റി ഓഫ് വെർജീനിയ സെന്റർ ഫോർ പൊളിറ്റിക്‌സ് നടത്തിയ സർവ്വെയിൽ ലിവിറ്റിനായിരുന്നു മുൻ തൂക്കം. ലിവിറ്റ് നിലവിലുള്ള ഡമോക്രാറ്റിക് സീറ്റ് പിടിച്ചെടുക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും കണക്കു കൂട്ടുന്നു.