- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വർഷങ്ങൾ ജയിലിൽ കഴിയേണ്ടി വന്ന നിരപരാധികൾക്ക് 36 മില്യൺ ന്യൂയോർക്ക് സിറ്റി നഷ്ടപരിഹാരം നൽകണം
ന്യൂയോർക്ക് സിറ്റി: 1965 ൽ മാൽക്കം എക്സ് കൊല്ലപ്പെട്ട കേസ്സിൽ രണ്ടു ദശാബ്ദത്തിലധികം ജയിലിൽ കഴിയേണ്ടിവന്ന രണ്ടുപേർക്കും, ഇവർക്കുവേണ്ടി ഹാജരായ അറ്റോർണിക്കും ഉൾപ്പെടെ 36 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് ന്യൂയോർക്ക് സിറ്റി അധികൃതർ ധാരണയായി. മുഹമ്മദ് അസീസ്, ഖാലിൽ് ഇസ്ലാം എന്നിവർക്ക് ഈ കേസ്സിൽ 50 വർഷം വീതമാണ് ജയിൽ ശിക്ഷ വിധിരുന്നത്. ഇരുവർക്കും 26 ലക്ഷവും, അറ്റോർണി ഡേവിഡ് ഷാനിസിന് 10 മില്യൺ ഡോളറുമാണ് ലഭിക്കുക.
കഴിഞ്ഞവർഷം മൻഹാട്ടൻ ജഡ്ജിയാണ് ഇരുവരുടേയും പേരിലുള്ള കേസ്സ് ഡിസ്മിസ്സ് ചെയ്തത്. ഈ സമയത്തിനുള്ളിൽ ഖലീൽ ഇസ്ലാം 2009ൽ നിര്യാതനായി കൂടെയുണ്ടായിരുന്ന മുഹമ്മദ് അസീസ് 84 വയസ്സിൽ ജിയിൽ വിമോചിതനായി. അഡ്ഡോൺ ബാൾറൂമിൽ പ്രസംഗിക്കുന്നതിനിടെ 1965 ഫെബ്രുവരി 21നാണ് മുപ്പത്തി ഒമ്പതു വയസ്സുള്ള മാൽക്കം എക്സ് വെടിയേറ്റ് കൊല്ലപ്പെടുന്നത്.
ആഫ്രിക്കൻ അമേരിക്കൻ മുസ്ലീങ്ങളുടെ പ്രമുഖ വക്താവായി മാറി ജനശ്രദ്ധ പിടിച്ചുപറ്റിയ മാൽക്കം ബ്ലാക്ക് മുസ്ലിം ഓർഗനൈസേഷനെ അവരുടെ പൗരാവകാശങ്ങളെ കുറിച്ചു ബോധവൽക്കരിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുന്നതിന് നാഷ്ണൽ ഓഫ് ഇസ്ലാം അംഗങ്ങളായ രണ്ടുപേരും തോമസും ഹാഗനും ചേർന്ന് മാൽക്കത്തെ കൊലപ്പെടുത്തിയെന്നാണ് കേസ്. വർഷങ്ങൾ നീണ്ട നിയമയുദ്ധത്തിനുശേഷം ഇരുവരും കേസ്സിൽ നിരപരാധികളാണെന്ന് കണ്ടെത്തി ജയിൽ വിമോചിതരാക്കുകയായിരുന്നു. ഇവരുടെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന യാതനകൾക്ക് പരിഹാരമായിട്ടാണ് 36 മില്യൺ നഷ്ടം പരിഹാരം നൽകാൻ ധാരണയായത്